ADVERTISEMENT

വീണ്ടും സ്റ്റൈലായ് ചുവടുവച്ച് യുവതാരം നസ്രിയയും സംവിധായകൻ അല്‍ഫോൻസ് പുത്രന്റെ ഭാര്യ അലീനയും. വിജയ്‌യുടെ സൂപ്പർഹിറ്റ് ചിത്രമായ ‘മാസ്റ്ററി’ലെ ‘വാത്തി കമിങ്’ എന്ന പാട്ടിനൊപ്പമാണ് ഇരുവരുടെയും തകര്‍പ്പൻ ഡാൻസ്. ഗാനരംഗത്തിലെ വിജയ്‌യുടെ അതേ ചുവടുകൾ തന്നെയാണ് നസ്രിയയും അലീനയും അനുകരിച്ചത്. 

നസ്രിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ‘Cuz Vaathi is trending...why not’ എന്നു കുറിച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. ജീൻസും ക്രോപ് ടോപ്പും ധരിച്ചാണ് നസ്രിയയും അലീനയും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ഏതാനും ആഴ്ചകൾക്കു മുൻപ് ഇതേ വേഷം ധരിച്ച് ഇരുവരും ചുവടുവച്ചതിന്റെ വിഡിയോയും സമൂഹമാധ്യമലോകത്ത് പ്രചരിച്ചിരുന്നു. അന്നു തന്നെ ചിത്രീകരിച്ച വിഡിയോ ആണോ ഇതെന്നാണ് ആരാധകരുടെ ചോദ്യം. 

നസ്രിയയും അലീനയും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഒരേ തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു നിൽക്കുന്നതിന്റെ ചിത്രങ്ങളും ഹ്രസ്വ വിഡിയോകളും ഇരുവരും പങ്കുവയ്ക്കാറുണ്ട്. പുതിയ വിഡിയോയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കൂട്ടുകാരികളുടെ ക്യൂട്ട് വിഡിയോയ്ക്കു മികച്ച പ്രതികരണങ്ങളാണു ലഭിയ്ക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് നസ്രിയ. ഇതിനു മുൻപും ഡാൻസ് വിഡിയോകള്‍ താരം ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com