ADVERTISEMENT

സൂപ്പർഹിറ്റ് ഗാനത്തിനു ചുവടുവച്ച് യുവതാരം നസ്രിയ. താരത്തിന്റെ പ്രിയസുഹൃത്തും സംവിധായകൻ അൽഫോൻസ് പുത്രന്റെ ഭാര്യയുമായ അലീനയ്ക്കൊപ്പമാണ് ഡാൻസ്. നസ്രിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലായി. ‘എന്നെന്നും തൊണ്ണൂറുകളിലെ കുട്ടികൾ’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ജീൻസും ക്രോപ്ടോപ്പും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് നസ്രിയയും അലീനയും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. പാട്ടിനൊപ്പമുള്ള ഇരുവരുടെയും ചടുലമായ ചുവടുകളും ആരാധകർക്കിടയിൽ ചർച്ചയായി. നസ്രിയയും അലീനയും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഒരേ തരത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞു നിൽക്കുന്നതിന്റെ ചിത്രങ്ങളും ഹ്രസ്വ വിഡിയോകളും ഇരുവരും പങ്കുവയ്ക്കാറുണ്ട്.  

സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് നസ്റിയ. ഇതിനു മുൻപും ക്യൂട്ട് ഡാൻസ് വിഡിയോകള്‍ താരം ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ഭർത്താവ് ഫഹദ് ഫാസിലിനൊപ്പമുള്ള ചിത്രങ്ങളും വൈറലാകാറുണ്ട്. ഇരുവരുടെയും പ്രിയപ്പെട്ട വളർത്തുനായ ഓറിയോയും സമൂഹമാധ്യമലോകത്തിന് ഏറെ സുപരിചിതമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com