ADVERTISEMENT

ആലപ്പുഴ ∙ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ ബിജെപിയുടെ മൗത്ത്പീസായി പ്രവർത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇന്ത്യ മുന്നണിക്കു നേതൃത്വം കൊടുക്കുന്ന രാഹുൽ ഗാന്ധിയെ മാത്രമാണു പിണറായി എതിർക്കുന്നത്. മുഖ്യമന്ത്രിക്കു ബിജെപിയെ ഭയമാണ്.

സിപിഎമ്മും ഇലക്ടറൽ ബോണ്ട് വാങ്ങിയിട്ടുണ്ടെന്നും പ്രസ് ക്ലബ്ബിന്റെ മുഖാമുഖത്തിൽ സതീശൻ പറഞ്ഞു. ഇതു സംബന്ധിച്ച ചോദ്യത്തിന്, താൻ തെളിവു നൽകാമെന്നു സതീശൻ പറഞ്ഞു. തൃശൂരിലെ സിപിഎം നേതാക്കളെ ഇ.ഡിയെക്കൊണ്ടു വിരട്ടി നിർത്തിയിരിക്കുകയാണ്. തൃശൂരിലെ ബിജെപി സ്ഥാനാർഥിക്കു വോട്ട് മറിച്ചു കൊടുക്കാനാണിത്. കേരളത്തിൽ ബിജെപിക്ക് ഇടമുണ്ടാക്കാൻ സിപിഎം ശ്രമിച്ചാലും യുഡിഎഫ് അനുവദിക്കില്ലെന്നും സതീശൻ പറഞ്ഞു.

ബോണ്ട് തെളിയിച്ചാൽ പറയുന്നത് ചെയ്യാം: എം.വി. ഗോവിന്ദൻ

മുതുകുളം (ആലപ്പുഴ) ∙ സിപിഎം ഇലക്ടറൽ ബോണ്ട് വാങ്ങിയെന്നു തെളിവു കൊണ്ടുവന്നാൽ വി.ഡി.സതീശൻ പറയുന്നത് എന്തും തങ്ങൾ ചെയ്യാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. രാഹുൽ ഗാന്ധിയുടെ കണ്ണൂർ പ്രസംഗം കോൺഗ്രസ് നിലപാട് ബിജെപിക്ക് ഒപ്പമാണെന്നു തെളിയിച്ചു – ഗോവിന്ദൻ പറഞ്ഞു.

English Summary:

Pinarayi Vijayan BJP mouthpiece alleges VD Satheesan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com