ADVERTISEMENT

കോട്ടയം ∙ അവധിക്കാല തിരക്കു കുറയ്ക്കാൻ പ്രഖ്യാപിച്ച കോട്ടയം – മംഗളൂരു വീക്ക്‌ലി സ്പെഷൽ ട്രെയിൻ ഒരൊറ്റ സർവീസ് കൊണ്ട് റെയിൽവേ മടക്കിക്കെട്ടി. 20 മുതൽ ജൂൺ ഒന്നു വരെ എല്ലാ ശനിയാഴ്ചകളിലും മംഗളൂരുവിൽ നിന്നു കോട്ടയത്തേക്കും തിരിച്ചും സർവീസ് നടത്തുമെന്നു പ്രഖ്യാപിച്ചായിരുന്നു തുടക്കം. ലോക്കോ പൈലറ്റുമാരുടെ കുറവാണു സർവീസ് അവസാനിപ്പിക്കാൻ കാരണമെന്നാണു വിവരം.

രാവിലെ മംഗളൂരുവിൽ നിന്നു പുറപ്പെട്ടു വൈകിട്ടു കോട്ടയത്തെത്തി രാത്രി മംഗളൂരുവിലേക്കു മടങ്ങുന്ന വിധമായിരുന്നു സർവീസ് ക്രമീകരിച്ചിരുന്നത്. ഒറ്റ സർവീസാണു നടത്തിയതെങ്കിലും ഒരു കാര്യത്തിൽ കോട്ടയത്തിന് ആശ്വസിക്കാം. പാത ഇരട്ടിപ്പിക്കലിലൂടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയ കോട്ടയം സ്റ്റേഷനിൽ നിന്നു ട്രെയിൻ സർവീസ് ആരംഭിക്കാൻ സാധിക്കും എന്ന കാര്യം കൂടുതൽ വ്യക്തമായി. നേരത്തേ ചെന്നൈ– കോട്ടയം സ്പെഷൽ വന്ദേഭാരതും സർവീസ് നടത്തിയിരുന്നു.

English Summary:

Kottayam – Mangaluru special train ran only one service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com