ADVERTISEMENT

‌കൊച്ചി∙‌ എറണാകുളം കോതമംഗലത്ത് വീട്ടമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സാറാമ്മ (72) എന്നയാളാണ് കൊല്ലപ്പെട്ടത്. തലയ്ക്ക് അടിയേറ്റാണു മരണമെന്നാണു നിഗമനം. സാറാമ്മയുടെ ശരീരത്തിൽനിന്നും സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞു. കൊല്ലപ്പെടുന്ന സമയത്ത് സാറാമ്മ‍ നാലു വളകളും സ്വർണ്ണമാലയും ധരിച്ചിരുന്നതായാണു വിവരം. 

ജോലിക്കു പോയിരുന്ന മകൾ വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കോതമംഗലം പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. 

English Summary:

Woman was murdered in Kothamangalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com