ADVERTISEMENT

ചക്കിട്ടപ്പാറ ∙ ജാനകിക്കാട് പറമ്പൽ വിനോദസഞ്ചാര കേന്ദ്രത്തിൽ സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കാനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു. പോണ്ടിച്ചേരി സ്വദേശിയും ബിഡിഎസ് വിദ്യാർഥിയുമായ കരേക്കാൽ ഗൗഷിക്ദേവ് ലക്ഷ്മണപതി (22) ആണ് മരിച്ചത്. 

ചവറംമൂഴി നീർപ്പാലത്തിനു സമീപത്തെ പറമ്പൽ പുഴയിലിറങ്ങിയ ഗൗഷിക്ദേവ് കയത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഗൗഷിക്ദേവിന് നീന്തലറിയില്ല. നാട്ടുകാരും പെരുവണ്ണാമൂഴി പൊലീസും ചേർന്ന് പുഴയിൽ തിരച്ചിൽ നടത്തി യുവാവിനെ കരയ്ക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com