ADVERTISEMENT

ജൊഹാനസ്ബർഗ് ∙ ദക്ഷിണാഫ്രിക്കയിലെ വടക്കുകിഴക്കൻ പ്രവിശ്യയായ ലിംപോപോയിൽ, 165 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് ബസ് മറിഞ്ഞ് 45 പേർ മരിച്ചു. ബോട്സ്വാനയുടെ തലസ്ഥാനമായ ഗബോണിൽനിന്ന് ദക്ഷിണാഫ്രിക്കയിലെ മൊറിയ നഗരത്തിലേക്ക് പുറപ്പെട്ട ബസിൽ ആകെ 46 പേരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ പെട്ട ബസിൽ ഉണ്ടായിരുന്ന 8 വയസ്സുകാരി മാത്രമാണ് രക്ഷപെട്ടത്. 

പാലത്തിനു മുകളിൽ വച്ച് നിയന്ത്രണംനഷ്ടപ്പെട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. പിന്നാലെ തീപടരുകയും ചെയ്തു. ഈസ്റ്റർ അനുബന്ധിച്ചുള്ള പ്രാർഥനയിൽ പങ്കെടുക്കാനായി എത്തിയവരാണ് അപകടത്തിൽ പെട്ടത്. പാലത്തിന്‍റെ കൈവരിയിൽ ഇടിച്ച് താഴേക്ക് പതിച്ച ബസ് നിലം തൊട്ടതോടെ തീ പടർന്നു. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് മൃതദേഹങ്ങളെല്ലാം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ഗുരതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

English Summary:

Several dead as bus plunges from bridge into ravine in South Africa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com