ADVERTISEMENT

വെണ്ടയ്ക്കാ മെഴുക്കുപുരട്ടിയും വെണ്ടയ്ക്കാ സൂപ്പും നമ്മുടെ പരിചിത വിഭവങ്ങളാണ്. വ്യത്യസ്തമായി പോഷകസമൃദ്ധമായൊരു വെണ്ടയ്ക്ക കറി തയാറാക്കിയാലോ, മുട്ട ചേർത്താണു ഈ കറി തയാറാക്കുന്നത്. ബ്രേക്ക് ഫാസ്റ്റിനും ലഞ്ചിനും സ്വാദേകുന്ന സൂപ്പർ വിഭവമാണിത്. രുചിക്കൂട്ട് ഒരുക്കിയിരിക്കുന്നത് ഷെഫ് സിനോയ് ജോൺ. അപ്പം, ഇടിയപ്പം, ബ്രഡ് എന്നിങ്ങനെ ഏതു വിഭവത്തിനും കൂട്ടാവുന്ന സൂപ്പർ രുചിക്കൂട്ട്.

vendakka-curry

ചേരുവകൾ

  • വെണ്ടയ്ക്ക – 250 ഗ്രാം
  • മുട്ട – 4
  • ഇഞ്ചി (നീളത്തിൽ അരിഞ്ഞത്)– 15 ഗ്രാം
  • പച്ചമുളക് – 4 (എരിവ് അനുസരിച്ച്)
  • സവാള – 250 ഗ്രാം
  • മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
  • മുളകുപൊടി – 1 ടീസ്പൂൺ
  • മല്ലിപ്പൊടി – 3 ടീസ്പൂൺ
  • തക്കാളി – 250 ഗ്രാം
  • തേങ്ങാപ്പാൽ – 1 തേങ്ങയുടേത്

തയാറാക്കുന്ന വിധം

mappas-recipe

വെളിച്ചെണ്ണയിൽ വെണ്ടയ്ക്ക വറുത്തു കോരിവയ്ക്കാം.

മപ്പാസിന്റെ ഗ്രേവി തയാറാക്കാൻ 

ഫ്രൈയിങ് പാൻ ചൂടാക്കി എണ്ണയൊഴിച്ചു (വെണ്ടയ്ക്ക വറുക്കാൻ എടുത്ത എണ്ണ ഉപയോഗിക്കാം) അര സ്പൂൺ കടുക്, ഉണക്കമുളക്, കറിവേപ്പില എന്നിവ ചേർത്തു പൊട്ടി തുടങ്ങുമ്പോൾ നീളത്തിൽ അരിഞ്ഞ ഇഞ്ചിയും പച്ചമുളകും ചേർത്തു വഴറ്റാം. സവാള ആവശ്യത്തിന് ഉപ്പ്  ചേർത്തു വഴറ്റാം. വഴന്നു തുടങ്ങുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്തു നന്നായി യോജിപ്പിച്ചു വഴറ്റാം. ഇതിലേക്ക് ഒരു കപ്പ് വെള്ളം ചേർക്കാം. പൊടികൾ വെന്ത ശേഷം തക്കാളി ചേർക്കാം. തക്കാളി വെന്തു തുടങ്ങുമ്പോൾ വറത്തെടുത്ത വെണ്ടയ്ക്ക ചേർക്കാം. ഇതിലേക്കു ഒരു തേങ്ങയുടെ ഒന്നാം പാലും ചേർക്കാം. ശേഷം മുട്ടകൾ ഓരോന്നായി പൊട്ടിച്ച് ഒഴിക്കാം. ചെറിയ തീയിൽ വേവിക്കണം, ഇളക്കരുത്. അരിഞ്ഞ തക്കാളിപ്പഴം കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Read Also : വമ്പൻ മീൻ വെട്ടാൻ വെറും രണ്ടു മിനിറ്റു മാത്രം, വൈറൽ വിഡിയോ...
 

വെണ്ടയ്ക്ക സൂപ്പറാണ്

ഒരു കിലോ ആട്ടിറച്ചിയിൽനിന്നു ലഭ്യമാകുന്ന പോഷകാംശം ഒരു കിലോ വെണ്ടയ്ക്കയിൽനിന്നു ലഭ്യമാകുമത്രെ. വെണ്ടയ്ക്കയിൽ വിറ്റമിൻ എ, വിറ്റമിൻ സി എന്നിവയും ഇരുമ്പും ധാരാളം അടങ്ങിയിരിക്കുന്നു. ഇതു ധാതുക്ഷയം, ക്ഷീണം, രക്തക്കുറവ്, മലബന്ധം, വാതം, നടുകഴപ്പ്, വിളർച്ച തുടങ്ങിയ രോഗാവസ്ഥകൾക്കു മറുമരുന്നാണ്. വെണ്ടയ്ക്കാ സൂപ്പ് തൊണ്ടയ്ക്ക് സൗഖ്യവും മൂത്രവർധനയും ഉണ്ടാക്കും. ദിവസേന വെണ്ടയ്ക്കാ സൂപ്പു കഴിച്ചാൽ നടുവേദനയ്ക്കു ശമനമുണ്ടാകും. മറ്റു ചില ഔഷധക്കൂട്ടുകളോടൊപ്പം വെണ്ടയ്ക്ക സൂപ്പ് ചേർത്തു കഴിച്ചാൽ വാതരോഗം മാറിക്കിട്ടും. എന്നാൽ ബ്ലഡ് പ്രഷറുള്ളവർക്കു വെണ്ടയ്ക്ക അധികം കഴിക്കുന്നതു നന്നല്ല എന്നു പറയാറുണ്ട്. വെണ്ടയിൽ കൊളസ്ട്രോൾ ഒട്ടുമില്ല.

Content Summary : Don't overcook the ladies finger, or they will become mushy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com