ADVERTISEMENT

വരണ്ട കാല്‍പ്പാദങ്ങള്‍ എങ്ങനെ സോഫ്റ്റാക്കി നിലനിര്‍ത്താം? ഒട്ടുമിക്കവരേയും കുഴപ്പിക്കുന്ന ചോദ്യമാണത്. പണം മുടക്കി പല വഴികളും പരീക്ഷിച്ചിട്ടും ഫലമില്ലാതെ നിരാശപ്പെടുന്നവര്‍ക്ക് പണച്ചിലവില്ലാതെ വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന ചില മാര്‍ഗങ്ങള്‍ കൂടി പരീക്ഷിക്കാവുന്നതാണ്. ചര്‍മത്തിന് ശരിയായ സംരക്ഷണം നല്‍കാത്തതുമൂലം നിര്‍ജ്ജലീകരണം സംഭവിക്കുമ്പോഴാണ് ചര്‍മം വിണ്ടുകീറുകയും വരണ്ടിരിക്കുകയുമൊക്കെ ചെയ്യുന്നത്. പലവിധ ചര്‍മപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും ഇതുപോലെ കാല്‍പ്പാദം വിണ്ടുകീറാം. പരിഹാരം തേടുന്നതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. 

Read More: കുഞ്ഞിനെ മടിയിലിരുത്തി ജോലി ചെയ്ത് ആര്യ; ചിത്രങ്ങൾ വൈറൽ, ഇതൊക്കെ ആഘോഷിക്കുന്നതെന്തിനെന്ന് സോഷ്യൽ മീഡിയ

∙ചൂടുവെള്ളത്തിലെ കുളി വേണ്ട
പതിവായി ചൂടുവെള്ളത്തില്‍ കുളിക്കുന്നവരുടെ കാല്‍പ്പാദം വിണ്ടുകീറുന്നത് പതിവാണ്. ചൂടുവെള്ളത്തിലെ കുളി ചര്‍മത്തിലെ സ്വാഭാവിക ജലാംശം നഷ്ടപ്പെടുത്തും. പതിവായി ചൂടുവെള്ളമുപയോഗിച്ചാല്‍ ഇത് ചര്‍മത്തെ വരണ്ടതാക്കും. ചര്‍മത്തിന്റെ ഏറ്റവും പുറംപാളിയായ എപിഡെര്‍മിസിലെ കെരാറ്റിന്‍ കോശങ്ങള്‍ക്ക് ഇതു മൂലം കേടു സംഭവിക്കും. ഉയര്‍ന്ന താപനില ചര്‍മത്തിന്റെ വരള്‍ച്ച വര്‍ദ്ധിപ്പിക്കുകയും വിണ്ടുകീറിയ പാദങ്ങളുടെ അവസ്ഥ കൂടുതല്‍ വഷളാക്കുകയും ചെയ്യും. കൂടുതല്‍ ഗുണം കിട്ടുമെന്നു കരുതി അധികം ചൂടുവെള്ളം ദേഹത്തൊഴിച്ചാല്‍ ഗുണത്തേക്കാളേറെ ദോഷമാകും സംഭവിക്കുക. കുളിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നത് ചര്‍മത്തിലെ മോയ്സ്ചറൈസ് കണ്ടന്റ് ഇല്ലാതാകുന്നതിനും ചര്‍മം വരണ്ടു പോകുന്നതിനും കാരണമാകും.

∙മോയ്സ്ചറൈസർ നിര്‍ബന്ധം
കാലിലെ ചർമം മൃദുവാക്കുന്നതിനായി മോയ്സ്ചറൈസർ ഉപയോഗിക്കുന്നത് പതിവാക്കുക. കാല്‍പ്പാദങ്ങളിലെ ചർമം വരണ്ടുപോകാതെയും വിണ്ടുകീറാതെയുമിരിക്കാന്‍ ദിവസം രണ്ടോ മൂന്നോ തവണ മോയ്സ്ചറൈസർ ഉപയോഗിക്കാം. മോയ്സ്ചർ കണ്ടന്റ് ഉള്ള സോപ്പ് ഉപയോഗിക്കാനും ശ്രദ്ധിക്കണം. പാദങ്ങള്‍ കഴുകിയ ശേഷം വെളിച്ചെണ്ണ പുരട്ടുന്നതും വിണ്ടുകീറല്‍ കുറയ്ക്കാൻ സഹായിക്കും. വെളിച്ചെണ്ണയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ വരള്‍ച്ചയെ തടയാന്‍ സഹായിക്കും.

Read More: മുഖത്തെ രോമ വളർച്ചയാണോ നിങ്ങളുടെ പ്രശ്നം? പരിഹാരമുണ്ട്, പരീക്ഷിക്കാം ഇതെല്ലാം

∙നന്നായി വെള്ളം കുടിക്കാം
ചർമം ഹെല്‍ത്തിയായും സോഫ്റ്റായും നിലനില്‍ക്കാന്‍ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. കാല്‍പ്പാദങ്ങളും ഉപ്പൂറ്റിയുമെല്ലാം വിണ്ടുകീറുന്നതിന്റെ പ്രധാന കാരണം തന്നെ ശരീരത്തിലെ ജലാംശം കുറയുന്നതുകൊണ്ടാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുകയും പാദങ്ങള്‍ വിണ്ടുകീറുന്നത് ഒഴിവാക്കുകയും ചെയ്യാനായി വെള്ളം കുടിക്കുന്നത് ശീലമാക്കുക. ദിവസം രണ്ടു മുതൽ മൂന്ന് ലിറ്റര്‍ വരെ വെള്ളമെങ്കിലും കുടിക്കാം.  

∙പ്യൂമിസ് സ്റ്റോണ്‍ ഉപയോഗിക്കാം
വരണ്ടതും നിര്‍ജ്ജീവവുമായ ചർമം നീക്കം ചെയ്യാനായി പാദങ്ങളില്‍ ഉപയോഗിക്കുന്ന ഒരു കനംകുറഞ്ഞ കല്ലാണ് പ്യൂമിസ് സ്റ്റോണ്‍. ഇതിന്റെ ഉപയോഗം പാദങ്ങളിലെ വിണ്ടുകീറല്‍ കുറയ്ക്കാന്‍ സഹായിക്കും. വേദന കുറയ്ക്കാനും ഈ ഭാഗത്തെ ചർമത്തെ മൃദുവാക്കാനും ഇതിനു കഴിയും. ആഴ്ചയില്‍ മൂന്നോ നാലോ തവണയെങ്കിലും കുളിക്കുമ്പോള്‍ പ്യൂമിസ് സ്റ്റോണ്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കാം. ഇളംചൂടുള്ള വെള്ളത്തില്‍ സോപ്പോ, ഷാംപൂവോ ചേര്‍ത്ത ശേഷം ഇതില്‍ ഏകദേശം 15-20 മിനിറ്റ് കാലുകള്‍ മുക്കി വെക്കാം. പിന്നീട് രണ്ട് മിനുട്ട് വെള്ളത്തില്‍ മുക്കിവെച്ച പ്യൂമിസ് സ്റ്റോണ്‍ ഉപയോഗിച്ച് പാദങ്ങളുടെ വരണ്ടതും പരുക്കനുമായിട്ടുള്ളള്ള ഭാഗത്ത് പതുക്കെ മസാജ് ചെയ്യാം. ഇത് കാലുകളിലെ മൃതചർമത്തെ നീക്കം ചെയ്യാനും കൂടുതല്‍ സോഫ്റ്റാക്കാനും സഹായിക്കും.

Content Highlights: Feet | Beauty | Beauty Tips | Lifestyle | Manoramaonline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com