കുഞ്ഞിനെ മടിയിലിരുത്തി ജോലി ചെയ്ത് ആര്യ; ചിത്രങ്ങൾ വൈറൽ, ഇതൊക്കെ ആഘോഷിക്കുന്നതെന്തിനെന്ന് സോഷ്യൽ മീഡിയ

arya-rajendran
കുഞ്ഞുമായി ആര്യ രാജേന്ദ്രൻ, Image Credits: facebook/Rajeev U
SHARE

കുഞ്ഞിനെ ചേർത്തുപിടിച്ച് ജോലി ചെയ്യുന്ന തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ ചിത്രങ്ങൾ വൈറലാകുന്നു. ഉറങ്ങുന്ന കുഞ്ഞിനെ മടിയിലിരുത്തി ഫയൽ നോക്കുന്ന ആര്യയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. 

Read More: ‘ഇതെപ്പോൾ സംഭവിച്ചു, ആരും ഒന്നും അറിഞ്ഞില്ലല്ലോ?’; ഷിയാസ് കരീം വിവാഹിതനാകുന്നു

കഴിഞ്ഞ മാസം 10–ാം തീയതിയാണ് ആര്യക്കും സച്ചിനും പെൺകുഞ്ഞ് പിറന്നത്. ‘ദുവ ദേവ്’ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിനൊപ്പം ജോലി സ്ഥലത്തെത്തിയ ആര്യക്ക് അഭിനന്ദനവുമായി നിരവധി പേരാണ് എത്തുന്നത്. അമ്മയായെന്ന് കരുതി ജോലി മാറ്റി വെക്കേണ്ടതില്ലെന്നും കുഞ്ഞുമായി ഈ ലോകത്തെ എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയുമെന്നുമെല്ലാമാണ് പലരും പറയുന്നത്. 

എന്നാൽ ചിത്രങ്ങൾക്ക് നിരവധി ട്രോളുകളും വിമർശനങ്ങളും ലഭിക്കുന്നുണ്ട്. ഇത് വെറും ഷോ ആണെന്നും, എന്തിനാണ് എപ്പോഴും അമ്മമാത്രം ഇതൊക്കെ ചെയ്യുന്നതെന്നും, അച്ഛനും അമ്മയ്ക്കും കുഞ്ഞിനെ നോക്കുന്നതിൽ ഒരുപോലെ ഉത്തരവാദിത്തം ഉണ്ടെന്നും വിമർശകർ പറയുന്നു. ഇതൊന്നും ആഘോഷമാക്കേണ്ടതില്ലെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. 

Read More: കഴുത്തിൽ തുളസിമാല, ലളിതമായ ചടങ്ങ്; സീരിയൽ താരം ലക്ഷ്മി വിവാഹിതയായി

2022 സെപ്റ്റംബറിലായിരുന്നു തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെയും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവിന്റെയും വിവാഹം. ബാലസംഘം-എസ്എഫ്‌ഐ പ്രവര്‍ത്തന കാലയളവിലാണ് ഇരുവരും അടുത്ത സുഹൃത്തുക്കളാകുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS