സീരിയൽ താരം ലക്ഷ്മി നന്ദൻ വിവാഹിതയായി. ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നത്. വിഷ്ണുവാണ് വരൻ. വിവാഹ ചിത്രങ്ങൾ ലക്ഷ്മി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.
ഓഫ് വൈറ്റ് സാരിയാണ് ലക്ഷ്മി ധരിച്ചത്. സിംപിൾ ലുക്കിലുള്ള നെക്ലേസ് പെയർ ചെയതു. പച്ച നിറത്തിലുള്ള ബോർഡറോടു കൂടിയ മുണ്ടാണ് വിഷ്ണു ധരിച്ചത്. തുളസിമാല അണിഞ്ഞുള്ള ഇരുവരുടെയും ചിത്രങ്ങൾ ആരാധകരേറ്റെടുത്തു.

സമൂഹ മാധ്യമങ്ങളിൽ സജീവമായ ലക്ഷ്മി നേരത്തെ തന്നെ വിഷ്ണുവിനെയാണ് വിവാഹം ചെയ്യാന്‍ പോകുന്നതെന്ന് വെളിപ്പെടുത്തിയിരുന്നു. വീട്ടുകാർ തമ്മിൽ ഇഷ്ടപ്പെട്ടാണ് ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്. എംബിഎ ബിരുദധാരിയായ വിഷ്ണു പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
Content Highlights: Lakshmi Nandan | Wedding | Life | Lifestyle | Manoramaonline