ADVERTISEMENT

തെന്നിന്ത്യൻ സിനിമാലോകത്ത് ഏറെ ആരാധകരുള്ള താരമാണ് നയൻതാര. അഭിനയിച്ച സിനിമകളിലെല്ലാം പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരം കഴിഞ്ഞ ദിവസമാണ് സ്വന്തം ബ്യൂട്ടി ബ്രാന്റായ ‘9 സ്കിൻ’ പുറത്തിറക്കിയത്. ചർമ സംരക്ഷണത്തിനായുള്ള പ്രൊഡക്ട്സാണ് നയൻതാരയുടെ ബ്രാന്റിന് കീഴിൽ വിൽപ്പന നടത്തുന്നത്. ലേഡി സൂപ്പർസ്റ്റാർ പുത്തൻ ബ്രാന്റുമായെത്തുമ്പോൾ സൗന്ദര്യ ആരാധകരും വലിയ പ്രതീക്ഷയിലായിരുന്നു. എന്നാൽ ഉത്പന്നങ്ങളുടെ വിൽപന തുടങ്ങിയതോടെ ആരാധകർ വലിയ നിരാശയാണ് പ്രകടിപ്പിക്കുന്നത്. 

Read More: ബോഡിഷെയിമിങ്ങിനെ പറ്റി സംസാരിക്കാൻ അന്നെനിക്കായില്ല; എന്തിനാണ് വാക്കുകൾ കൊണ്ട് വേദനിപ്പിക്കുന്നതെന്ന് ഷാലിൻ

5 ഉൽപന്നങ്ങളാണ് ഇതുവരെ പുറത്തിറക്കിയത്. 999–1900 രൂപ വരെയാണ് വില. പ്രൊഡക്ട്സിന്റെ വിലയാണ് പലർക്കും അസ്വസ്ഥതയുണ്ടാക്കിയത്. സാധാരണക്കാർക്ക് വാങ്ങാൻ പറ്റുന്ന വിലയല്ലെന്നാണ് പലരും പറയുന്നത്. ഇത് എല്ലാവർക്കും താങ്ങാൻ പറ്റില്ലെന്നാണ് വിമർശനം

beauty-product-nayanthara-brand
നയൻതാര, Image Credits: Instagram/nayanthara

ഒപ്പം സ്കിൻ കെയർ പ്രൊഡക്ട്സിന്റെ പ്രെമോഷണൽ ചിത്രങ്ങളിൽ നയൻതാര കൂടുതലായി മേക്കപ്പ് ഉപയോഗിച്ചതും ആരാധകരെ ചൊടിപ്പിച്ചു. സ്കിൻ കെയർ എന്നു പറഞ്ഞിട്ട് മേക്കപ്പിന് പ്രാധാന്യം നൽകിയതാണ് ട്രോളുകൾക്ക് കാരണമായത്. മാത്രവുമല്ല, നയൻതാര പങ്കിട്ട സ്കിൻ കെയർ പ്രൊഡക്ട്സിന്റെ ചിത്രങ്ങളിൽ പ്രൊഡക്ട്സ് കാണാനില്ലെന്നും ഇത് നയൻതാരയുടെ ഫോട്ടോഷൂട്ടാണെന്ന് കരുതിയെന്നും പലരും വിമർശിക്കുന്നുണ്ട്. 

nayanthara-actress
നയൻതാര, Image Credits: Instagram/nayanthara

Read More:‘വിലയേറി’യ വിവാദം; ഷാറുഖ് വന്നാലും നയൻതാരയെ കാണാൻ കിട്ടില്ല; ലേഡി സൂപ്പര്‍സ്റ്റാർ ഇനിയെന്തു ചെയ്യും?

സെപ്റ്റംബർ 29 മുതലാണ് ‘9 സ്കിൻ’ ബ്രാന്റിന്റെ ഉത്പന്നങ്ങൾ വിൽപ്പനയ്ക്കെത്തിയത്. 

nayanthara-product
Image Credits: Instagram/nayanthara

Content Highlights: Nayanthara's Skincare Brand Prices Leave Fans Disappointed

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com