തൊടുന്നതെല്ലാം ഹിറ്റ്. അതായിരിക്കണം തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയെ സിനിമയ്ക്കു പുറത്ത് പുതിയ ഉദ്യമത്തിനു പ്രേരിപ്പിച്ചത്. ഷാറുഖ് ഖാനൊപ്പം നായികയായി അഭിനയിച്ച ‘ജവാൻ’ ആയിരം കോടിയും കടന്നു കുതിക്കുന്നതിനിടെയായിരുന്നു നയൻസിന്റെ ആ പ്രഖ്യാപനം. സൗന്ദര്യവർധക വസ്തുക്കളുടെ ഒരു പുതിയ ബ്രാന്‍ഡ് ആരംഭിക്കുന്നു. അതിന്റെ പേരിനും നയൻതാരയോട് ഏറെ സാമ്യം– നയൻസ്കിൻ (9Skin). “ആറു വർഷത്തെ അശ്രാന്ത പരിശ്രമത്തിന്റെയും കരുതലിന്റെയും ബലത്തില്‍ ഒരുക്കിയ ഉൽപന്നം നിങ്ങൾക്ക് മുന്നിൽ എത്തിക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. പ്രകൃതിയുടെയും ആധുനിക ശാസ്ത്രത്തിന്റെയും പിന്തുണയോടെയുള്ള നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് നിങ്ങളുടെ ശരീര സംരക്ഷണത്തിന് പുതിയൊരു തലം രൂപകൽപന ചെയ്തിരിക്കുന്നു. സ്വയം സ്നേഹിക്കുന്നവരുടെ ഈ യാത്രയിൽ ഞങ്ങൾക്കൊപ്പം ചേരൂ... ആരോഗ്യവും തിളക്കവുമാർന്ന ചർമത്തിനോട് പറയൂ, ഹലോ....!’’– നയൻസ്കിൻ കെയർ ബ്രാൻഡിന് തുടക്കമിട്ട് നയൻതാര പറഞ്ഞതാണിത്. പ്രകൃതിദത്ത ഉൽപന്നങ്ങളാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്നു പറഞ്ഞിട്ടുണ്ട് നയൻതാര. അതിനാൽത്തന്നെ 9സ്കിൻ എത്തരത്തിലുള്ള ഉൽപന്നമായിരിക്കുമെന്ന് ഏറെ ആകാംക്ഷയായിരുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com