ADVERTISEMENT

ഒരു പാകിസ്ഥാനി വിവാഹത്തിനിടെയുണ്ടായ കൂട്ടത്തല്ലിന്റെ വിഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വിവാഹത്തിന് ശേഷം ഭക്ഷണം കഴിക്കാനായി അതിഥികൾ എത്തിയതിന് പിന്നാലെയാണ് തല്ല് ആരംഭിച്ചത്. രണ്ടുപേർ തമ്മിൽ തുടങ്ങിയ തർക്കം മറ്റുള്ളവരും ഏറ്റെടുത്തതോടെ കല്യാണവീട്ടിൽ കൂട്ടത്തല്ലായി. 

Read More: ‘ബ്രേക്ക് ചെയ്യാൻ പറ്റാത്ത എത്തിക്സുകളുണ്ട്, സ്ട്രെസ് താങ്ങാന്‍ പറ്റില്ല’; സിനിമയിൽ നിന്നകറ്റുന്നത് കാസ്റ്റിങ് കൗച്ചെന്ന് ഷെമി

എക്സിൽ (ട്വിറ്ററിൽ) പങ്കുവച്ച വിഡിയോയിൽ സമാധാനമായി ഇരുന്നു ഭക്ഷണം കഴിക്കുന്ന ഒരു കൂട്ടം ആളുകളെയാണ് ആദ്യം കാണിക്കുന്നത്. പിന്നാലെ ഒരാൾ എത്തുകയും ഭക്ഷണം കഴിക്കുന്ന ഒരാളുടെ തലയിലെ തൊപ്പി തട്ടിക്കളയുകയും ചെയ്യുന്നു. ഇതിനു പിന്നാലെ ഇരുവരും തമ്മിൽ തർക്കം തുടങ്ങി. രണ്ടുപേർ തമ്മിൽ തുടങ്ങിയ തല്ലിൽ ചടങ്ങിനെത്തിയ മറ്റു ചിലരും കൂടി പങ്കുചേർന്നു. പിന്നാലെ കല്യാണ വീട്ടിൽ കൂട്ടത്തല്ലായി. 

വടിയും കമ്പിയും കസേരയുമെല്ലാമെടുത്ത് എല്ലാവരും പരസ്പരം തല്ലുന്നതും വിഡിയോയിൽ കാണാം. ഒരു വലിയ ഹാളിൽ സ്ത്രീകൾക്കും പുരുഷൻമാർക്കുമായി രണ്ടു സ്ഥലങ്ങളിലായാണ് ഭക്ഷണം നൽകിയത്. ഇവരെ വേർതിരിക്കാനായി ഒരു കർട്ടനും ഇട്ടിരുന്നു. അടിപിടിയിൽ ഇതെല്ലാം വലിച്ചു കീറുന്നുമുണ്ട്. 

Read More: ‘കറണ്ട് പോയാലും പേടിക്കണ്ട, ലഹങ്കയുണ്ടല്ലോ’; വധുവിന് സൂപ്പർ സമ്മാനം നൽകി വരൻ, ഐഡിയ കൊള്ളാമെന്ന് സോഷ്യൽമീഡിയ

വിവാഹചടങ്ങിൽ നിന്നുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. എന്നാൽ തല്ലിന്റെ കാരണമെന്താണെന്ന് വ്യക്തമല്ല. മട്ടൻ ബിരിയാണിയിൽ ആവശ്യത്തിന് മട്ടൻ ഇല്ലാത്തതുകൊണ്ടാണ്, ചിക്കന് നിലവാരമില്ലാത്തതുകൊണ്ടാവാം എന്നു തുടങ്ങി പല രസകരമായ കമന്റുകളും വിഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.  നിരവധി പേരാണ് വിഡിയോ ഇതിനോടകം കണ്ടത്.

Content Highlights: Wedding | Wedding Fight | Lifestyle | Manoramaonline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com