ADVERTISEMENT

"എന്റെ ഭാര്യക്ക് ഇഷ്ടമല്ല ആതാ അവൾ ജോലിക്ക് പോകാത്തത്. അതുകൊണ്ട് വീട്ടിൽ കുട്ടികളെ നോക്കാൻ ആളുണ്ട്. മാത്രമല്ല പെണ്ണുങ്ങൾ വീട്ടിൽ ചെയ്യുന്ന ജോലിയുടെ അത്രയും വലിയ ജോലി ഈ ലോകത്ത് വേറെ ഉണ്ടോ" എന്നൊക്കെ ചോദിക്കുന്നവരെ കണ്ടുകാണില്ലേ? ഇതുപോലെയാണ് പണ്ട് സ്ത്രീ സർവ്വംസഹയാണ്, സുഹാസിനിയാണ്, സുമധുര ഭാഷിണിയാണ് എന്നൊക്കെ പറഞ്ഞ് സമൂഹം തളച്ചിടാൻ നോക്കിയത്. 

"ഇതാണോ പുരുഷൻ. നീ ആണാണെങ്കിൽ ... " എന്നു തുടങ്ങുന്ന ഡയലോഗ് എത്ര തവണ കേട്ടിട്ടുണ്ടാകും. കാലങ്ങളായി പറഞ്ഞും കേട്ടും പഴകിയ പല വാചകങ്ങളും ചേർന്നിട്ടാണ് ഇന്നത്തെ സമൂഹബോധം ഉണ്ടായിട്ടുള്ളത്. ഇതിൽ UnLearn ചെയ്യേണ്ടതുണ്ട്. ശരിയല്ലെങ്കിൽ എന്തുകൊണ്ടെന്ന് തിരിച്ചറിയണം അതു പരമാവധി ആളുകളോട് പറയണം കേൾക്കണം ചർച്ചകളുണ്ടാകണം UnLearn ചെയ്യണം അതിനുശേഷം ReLearn ചെയ്യണം. മൂന്ന് സ്റ്റെപ്പേ ഉള്ളു Learn, UnLearn, ReLearn. പുതിയ പുതിയ കാര്യങ്ങൾ പഠിക്കുക. ഫെമിനിസം പല തരത്തിലുണ്ട്. പല സാഹചര്യങ്ങളിൽ ജീവിക്കുന്നവരുടെ ഫെമിനിസം, പല ജോലികൾ ചെയ്യുന്നവരുടെ ഫെമിനിസം, പലതരം കുടുംബങ്ങളിൽ ജനിച്ചതുകൊണ്ട് മാത്രമുണ്ടാകുന്ന ചില ഫെമിനിസങ്ങൾ. ഇവിടെയെല്ലാം ചേർത്തുവെയ്ക്കാൻ പറ്റുന്ന ഒരൊറ്റ പോയിന്റേ ഉള്ളു, അത് ഒപ്പ്രഷനാണ്. 

All Oppressions Connected. ജിജി ആന്റേഴ്‌സൺ എന്ന റിസർച്ചർ പറഞ്ഞിട്ടുള്ളത് Feminism Isn't About Making Women Stronger, Women Are Already Strong. It's About Changing The Way The World Pursues That Strength. സ്ത്രീപക്ഷ ചിന്ത, സ്ത്രീപക്ഷ പ്രവർത്തനം എന്നൊക്കെ പറഞ്ഞാൽ അത് സ്ത്രീയെ സ്ട്രോങ്ങ് ആക്കാനൊന്നുമല്ല. സ്ത്രീ ശക്തരല്ലെന്നു കരുതുന്നവരുണ്ടെങ്കിൽ അതിനെ തിരുത്തുക മാത്രമാണ് ഫെമിനിസം ചെയ്യുന്നത്. എല്ലാ മനുഷ്യനെയും ഒരേ വിതാനത്തിൽ പരിഗണിക്കാൻ പറ്റിയാൽ അതിലും വലിയ സമത്വ സുന്ദര ലോകമൊന്നും നമ്മൾ പ്രതീക്ഷിക്കേണ്ടതില്ല. വെർജീനിയ വൂൾഫ് ഒരിക്കൽ പറഞ്ഞു ' There Is No Gate, No Lock, No Bolt That you Can Set Upon The Freedom Of My Mind.' എന്ന്. അങ്ങനെ പറയാനുള്ള ആത്മവീര്യം എല്ലാ മനുഷ്യർക്കും ഉണ്ടാകട്ടെ. 

വിശദമായി കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്?' ‌– 

English Summary:

Ayinu Podcast on importance of Learning and Unlearning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com