Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിതവിയര്‍പ്പോ, കാരണം ഇതാകാം

lifestyle

കാണാന്‍ എത്ര സുന്ദരമായി ഒരുങ്ങിയാലും വിയര്‍പ്പുനാറ്റം ഉണ്ടെങ്കില്‍ തീര്‍ന്നില്ലേ. ആളുകള്‍ നമ്മളെ അകറ്റി നിര്‍ത്താന്‍ പോലും ഇത് കാരണമാകും. അമിതവിയര്‍പ്പു കൊണ്ടുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല. 

ഓഫിസിലോ യാത്രയിലോ എന്തിനു വീട്ടിലോ വെറുതെയിരിക്കുമ്പോള്‍ പോലും നന്നായി വിയര്‍ക്കുന്നവരുണ്ട്. എത്രയൊക്കെ ശ്രമിച്ചാലും നിയന്ത്രിക്കാന്‍ കഴിയാത്ത ഈ അമിതവിയര്‍പ്പിന് പിന്നിലെ കാരണമെന്താണെന്നു നോക്കാം.

വണ്ണം കൂടുതലുള്ളവര്‍ കൂടുതല്‍ വിയര്‍ക്കുമെന്നു പൊതുവെയൊരു വിശ്വാസമുണ്ട്‌. അതുപോലെ മെലിഞ്ഞ ശരീരമുള്ളവര്‍ക്ക് വിയര്‍പ്പ് കുറവാണെന്നും പറയാറുണ്ട്. എന്നാല്‍ അമേരിക്കന്‍ കോളജ് ഓഫ് സ്പോര്‍ട്സ് മെഡിസിനില്‍ നടത്തിയ പഠനപ്രകാരം ഇത് ഒരളവു വരെ മാത്രമാണ് സത്യം. കാരണം അമിതവിയര്‍പ്പിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന കാരണങ്ങള്‍ നിരവധിയാണ്. 

സത്യത്തില്‍ വിയര്‍പ്പിന് ദുര്‍ഗന്ധമില്ല എന്നതാണ് സത്യം. 

ജലവും ലവണങ്ങളുമടങ്ങിയ വിയര്‍പ്പ് ചര്‍മോപരിതലത്തില്‍ വ്യാപിച്ച്  അവിടെയുള്ള അഴുക്കും അണുക്കളുമായി കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴാണ് ദുര്‍ഗന്ധമുണ്ടാകുന്നത്. വിയര്‍പ്പ് ചര്‍മത്തിലും വസ്ത്രത്തിലുമൊക്കെ കൂടുതല്‍ നേരം തങ്ങിനിന്ന് ബാക്ടീരീയകളുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വാതകങ്ങള്‍ ഉത്പാദിപ്പിക്കുമ്പോഴാണ് വിയര്‍പ്പുനാറ്റം അസഹ്യമാകുന്നത്.

അമിതകൊഴുപ്പ് ശരീരത്തുള്ളവര്‍ അമിതമായി വിയര്‍ക്കുന്നത് സ്വാഭാവികമാണ്. ശാരീരികപരമായ കാരണങ്ങളാലോ വൈകാരികവും മാനസികവുമായ കാരണങ്ങളാലോ അമിതവിയര്‍പ്പ് അനുഭവപ്പെടാം. ചിലര്‍ അധ്വാനിക്കാതിരിക്കുമ്പോഴും ഇത്തരത്തില്‍ വിയര്‍ക്കുന്നുവെങ്കില്‍ വിയര്‍പ്പുഗ്രന്ഥികള്‍ നിരന്തരം പ്രവര്‍ത്തനനിരതമാണെന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ അമിതകൊഴുപ്പടിയുന്നതു മാത്രമല്ല ഓരോരുത്തരുടെയും ശരീരത്തിന്റെ ഊഷ്മാവ് കൂടി കണക്കിലെടുത്താണ് ഈ വിയര്‍പ്പിന്റെ തോത് കണക്കുകൂട്ടേണ്ടത്‌ എന്നാണു ഗവേഷകര്‍ പറയുന്നത്. 

ശരീരത്തില്‍ അമിതമായി കൊഴുപ്പടിയുന്നത് അമിതവിയര്‍പ്പിന്റെ പിന്നിലെ കാരണം തന്നെയാണ്. എന്നാല്‍ പലപ്പോഴും ഇതിനു പിന്നില്‍ ശരീരം തന്നെ കൂടുതല്‍ ഫാറ്റ് ഒരുക്കിക്കളയാന്‍ സ്വീകരിക്കുന്ന പ്രക്രിയയാകും എന്നതാണ് ശാസ്ത്രീയവശമെന്നു ഗവേഷകര്‍ പറയുന്നു. 

Read More : Health and Wellbeing