Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കില്ലെന്നു തീരുമാനിക്കു; ശാരദക്കുട്ടി

saradakutty

ആർത്തവം അശുദ്ധിയാണെങ്കിൽ ആർത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കില്ല എന്ന് അന്തസ്സോടെ തീരുമാനമെടുക്കുകയാണ് വേണ്ടതെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ആർത്തവത്തിന്റെ ശുദ്ധാശുദ്ധങ്ങളെകുറിച്ച് സമൂഹത്തിൽ ചർച്ചകൾ ശക്തമായ സാഹചര്യത്തിലാണ് ശാരക്കുട്ടി സമൂഹമാധ്യമത്തിലൂടെ തന്റെ അഭിപ്രായം അറിയിച്ചത്. ആർത്തവം അശുദ്ധമെന്നു വിശ്വസിക്കുന്ന സ്ത്രീകളും ആർത്തവമില്ലായ്മയെ ഒരു അനുഗ്രഹമായി കാണണമെന്നു പറയുന്നു ശാരദക്കുട്ടി.

ശാരദക്കുട്ടി സാമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ്–

ആർത്തവം അശുദ്ധിയാണെങ്കിൽ ഇങ്ങനെ ആജീവനാന്തം മലിനമനസ്സുമായി അതേക്കുറിച്ചു പുളിച്ചു തേട്ടുന്ന ചർച്ച നടത്തിക്കൊണ്ടിരിക്കുകയല്ല വേണ്ടത്. ഇനി മേലിൽ ഒരൊറ്റ ഭക്തനും ആർത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കില്ല എന്ന അന്തസ്സോടെ തീരുമാനമെടുക്കുകയാണ് വേണ്ടത്. എന്താ നടപ്പാക്കുമോ? ഭക്തകളോ? അവരും ആർത്തവമില്ലായ്മയെ അനുഗ്രഹമായി കാണണം. ചികിത്സയ്ക്കൊന്നും പോകരുത്.