Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഴു വർഷത്തിനിടെ ഇന്ത്യയിൽ ആകാശ യാത്രക്കാർ ഇരട്ടിയായി

ന്യൂഡൽഹി ∙ ഇന്ത്യയിലെ വിമാന യാത്രക്കാരുടെ എണ്ണത്തിൽ സ്ഥിരതയാർന്ന വളർച്ചയെന്നു  രാജ്യാന്തര വ്യോമഗതാഗത സംഘടനയുടെ (അയാട്ട) റിപ്പോർട്ട്. 2017ലെ കണക്കനുസരിച്ചു 15.8 കോടിയിൽപരം യാത്രക്കാർ വിമാനമാർഗം യാത്ര നടത്തി. 2010ൽ ഇത് 7.9 കോടിയായിരുന്നു.  തുടർച്ചയായി നാലാം വർഷവും യാത്രക്കാരുടെ എണ്ണത്തിൽ 15–20% വളർച്ചയുണ്ടാവുമെന്നാണ് അയാട്ടയുടെ വിലയിരുത്തൽ. തൊട്ടുമുമ്പത്തെ വർഷത്തെക്കാൾ യാത്രക്കാരുടെ എണ്ണത്തിൽ 15 ശതമാനമാണ് 2017ൽ ഉണ്ടായത്.