Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തെ എൽടിസി ഇടമായി കേന്ദ്രം പ്രഖ്യാപിച്ചേക്കും

tourist

തിരുവനന്തപുരം∙ കേരളത്തെ ലീവ് ട്രാവൽ കൺസെഷൻ (എൽടിസി) ഡെസ്റ്റിനേഷൻ ആയി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചേക്കും. കേന്ദ്രസർക്കാർ ജീവനക്കാർക്കു രണ്ടു വർഷത്തിലൊരിക്കൽ കേരളം സന്ദർശിക്കാൻ അനുമതി ലഭിക്കുന്ന പ്രഖ്യാപനം കേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ തിരിച്ചുവരവിനു കരുത്തേകും.

ടൂറിസം സംരംഭകരുടെ കൂട്ടായ്മ, കഴിഞ്ഞ ദിവസം സംസ്ഥാനം സന്ദർശിച്ച പാർലമെന്ററി സമിതിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഉൾപ്പെടെയുള്ളവർ ഈ ആവശ്യം തത്വത്തിൽ അംഗീകരിച്ചു.

2014ലെ വെള്ളപ്പൊക്കത്തിനു ശേഷം ജമ്മു കശ്മീരിനെ എൽടിസി ഡെസ്റ്റിനേഷൻ ആയി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. 2 വർഷത്തേക്കായിരുന്നു പ്രഖ്യാപനമെങ്കിലും പിന്നീടു 2 വർഷംകൂടി നീട്ടി. 

കേന്ദ്രസർക്കാർ ജീവനക്കാർക്കു നാലു വർഷത്തിലൊരിക്കലാണ് എൽടിസി എടുക്കാൻ അനുമതിയുള്ളത്. എന്നാൽ, യാത്ര എൽടിസി ഡെസ്റ്റിനേഷനുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിലേക്കാണെങ്കിൽ രണ്ടു വർഷത്തിലൊരിക്കൽ അനുമതി ലഭിക്കും. 

ആഭ്യന്തര സഞ്ചാരികളുടെ വരവ് ഇതിലൂടെ വർധിക്കും. നിലവിൽ, കേരളത്തിനു പ്രതിവർഷം 20,000 കോടി രൂപയുടെ വരുമാനമാണ് ആഭ്യന്തര സഞ്ചാരികൾ വഴി ലഭിക്കുന്നത്.

related stories