Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എണ്ണവിലക്കയറ്റം: രൂപ ഇടിഞ്ഞു; 72.63

indian-rupee

മുംബൈ ∙ എണ്ണവിലക്കയറ്റം രൂപയുടെ മൂല്യം വീണ്ടും ഇടിച്ചു. ഡോളറുമായുള്ള വിനിമയത്തിൽ രൂപ 43 പൈസ കുറഞ്ഞ് 72.63ൽ എത്തി. 72.47ൽ ആരംഭിച്ച രൂപ ഒരവസരത്തിൽ 72.73 വരെ എത്തിയിരുന്നു. യുഎസ്–ചൈന വ്യാപാര യുദ്ധവും വിപണിയെ സ്വാധീനിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി രൂപ 78 പൈസ മെച്ചപ്പെട്ടിരുന്നു. വരും ദിവസങ്ങളിലും രൂപ സമ്മർദത്തെ നേരിടേണ്ടിവരുമെന്നു വിപണി വൃത്തങ്ങൾ പറയുന്നു.