Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ 2 സ്മാർട് ഫോണുമായി റിയൽമി

oppo-realme-1-

ന്യൂഡൽഹി ∙ പുതിയ രണ്ടു സ്മാർട് ഫോൺ മോഡലുകളുമായി റിയൽമി. റിയൽമി 2 പ്രൊ, റിയൽമി സി1 ഫോണുകൾ ഉടൻ വിപണിയിലെത്തും. 6.3 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെ, ക്വാൽകോം സ്നാപ് ഡ്രാഗൺ 660എഐഇ ചിപ്, 16 മെഗാ പിക്സൽ സെൻസർ ക്യാമറ എന്നിവ ഉൾപ്പെടുന്ന റിയൽമി 2 പ്രൊയുടെ മൂന്നു വേരിയന്റുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

8 ജിബി റാം–128 ജിബി മെമ്മറിയുള്ള ഏറ്റവും ഉയർന്ന വേരിയന്റിന് 17990 രൂപയാണു വില. 4ജിബി–64 ജിബി മോഡലിന് 13,990 രൂപയും 6ജിബി–64 ജിബി ഫോണിന് 15,990 രൂപയുമാണു നിരക്ക്. ഡ്യൂഡ്രോപ് ഫുൾ സ്ക്രീൻ സാങ്കേതിക വിദ്യ ഇന്ത്യയിൽ ആദ്യം അവതരിപ്പിക്കുന്നത് ഈ ഫോണിലൂടെയാണെന്നു കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മാധവ് സേഥ് പറഞ്ഞു.

റിയൽമി സി1 എന്ന ബജറ്റ് സ്മാർട് ഫോണിനു രണ്ടു ജിബി റാം, 6.2 ഇഞ്ച് സ്ക്രീൻ, 13 എംപി ക്യാമറ, 4230 എംഎഎച്ച് ബാറ്ററി തുടങ്ങിയ സവിശേഷതകളുണ്ട്. 6999 രൂപയാണു വില. ഒക്ടോബർ 11ന് ഓൺലൈൻ ഷോപ്പിങ് സൈറ്റായ ഫ്ലിപ്കാർട്ട് വഴി ഫോണുകൾ വിപണിയിലെത്തും.