Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോളറിന് 73.34 രൂപ; വീഴ്ചയിൽ രൂപയ്ക്ക് വീണ്ടും റെക്കോർഡ്

rupee-fall

മുംബൈ ∙ ഡോളറിന് 73.34 എന്ന റെക്കോർഡ് നിലയിലേക്ക് രൂപയുടെ പതനം. ഒരു ദിവസത്തെ ഇടിവ് 43 പൈസ (0.59%). വർധിക്കുന്ന എണ്ണവില കൂടുതൽ വിദേശനാണ്യ ശോഷണമുണ്ടാക്കുമെന്നതും കറന്റ് അക്കൗണ്ട് കമ്മി പെരുകുമെന്നതും രൂപയുടെ ഭാവിയെ അനിശ്ചിതമാക്കുന്നു. ഇന്നലെ വിപണനത്തിനിടെ ഡോളറിന് 73.42 രൂപ വരെ എത്തിയിരുന്നു.

നാലുവർഷത്തെ ഉയർന്ന നിരക്കിലാണ് എണ്ണവിലയിപ്പോൾ; ബാരലിന് 85 ഡോളർ. എണ്ണ ഇറക്കുമതിക്കുവേണ്ടി കമ്പനികൾക്ക് ധാരാളമായി ഡോളർ വാങ്ങേണ്ടി വരുന്നതാണ് രൂപയെ ഇത്രയേറെ അസ്ഥിരപ്പെടുത്തുന്നത്. ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് ഇന്നലെ മാത്രം വിദേശ നിക്ഷേപകർ 1.550 കോടി രൂപ പിൻവലിക്കുകയും ചെയ്തു.