Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പതാക ഉയർത്താൻ മല്ലു സ്വരാജ്യം; മണിക് സർകാർ പ്രസീഡിയം അധ്യക്ഷൻ

Manik-Sarkar മണിക് സർകാർ

ഹൈദരാബാദ്∙ ഇന്നാരംഭിക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിനു പതാക ഉയർത്തുക സ്വാതന്ത്ര്യസമര സേനാനിയും തെലങ്കാന സായുധ സമരനായികയുമായ മല്ലു സ്വരാജ്യം. തെലങ്കാനയിലെ ഏറ്റവും മുതിർന്ന സിപിഎം നേതാവാണ് എൺപത്തിയേഴുകാരിയായ അവർ.

തൊണ്ണൂറ്റിയഞ്ചുകാരനായ വി.എസ്.അച്യുതാനന്ദനാണു സമ്മേളനത്തിലെ ഏറ്റവും തലമുതിർന്ന അംഗം. സമ്മേളനത്തിന്റെ പ്രസീഡിയത്തിനു പൊളിറ്റ്ബ്യൂറോ അംഗം മണിക് സർകാർ നേതൃത്വം നൽകും. കേരളത്തിൽനിന്നു മുൻമന്ത്രിയും സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.രാധാകൃഷ്ണൻ പ്രസീഡിയത്തിലുണ്ട്.