Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രജനി അടുത്ത മുഖ്യമന്ത്രി: ചാരുഹാസൻ

Rajinikanth

ചെന്നൈ ∙ രജനീകാന്ത് തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്നു കമൽഹാസന്റെ സഹോദരനും നടനുമായ ചാരുഹാസന്റെ ട്വീറ്റ്. രജനിക്കും കമലിനും കൂടി 10% വോട്ട് നേടാനാകില്ലെന്നു നേരത്തേ അഭിപ്രായം പറഞ്ഞിരുന്നയാളാണു ചാരുഹാസൻ. 

ട്വീറ്റ് ഇങ്ങനെ:‌ ‘അടുത്ത മുഖ്യമന്ത്രി കർണാടകക്കാരനായിരിക്കും. ഇതിനോട് യോജിക്കാത്തവർക്ക് എന്നെ വിഡ്ഢിയെന്നു വിളിക്കാം. എനിക്കു നിങ്ങളെ ഈ വർഷം തന്നെ മനസ്സിലാകും. നിങ്ങൾക്കു ഞാൻ പറയുന്നത് അടുത്ത വർഷം മനസ്സിലാകും.’ സംവിധായകൻ ഭാരതിരാജ ഉൾപ്പെടെയുള്ളവർ രജനിയുടെ കന്നഡ ബന്ധം ചൂണ്ടിക്കാട്ടി രൂക്ഷവിമർശനം ഉന്നയിക്കുന്നതിനിടെയാണു ചാരുഹാസന്റെ ട്വീറ്റ്. എന്നാൽ, ഇതു തമാശയ്ക്കു പറഞ്ഞതാവാമെന്നും കാര്യമാക്കേണ്ടതില്ലെന്നും സമൂഹമാധ്യമങ്ങളിൽ അഭിപ്രായപ്പെടുന്നവരും ഏറെ.