Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിപ്പുർ സ്ഫോടനം: രണ്ട് ബിഎസ്എഫ് ഭടന്മാർ കൊല്ലപ്പെട്ടു

ഇംഫാൽ∙ മണിപ്പുരിൽ അതിർത്തി രക്ഷാ സേനയുടെ (ബിഎസ്എഫ്) ക്യാംപിനു പുറത്തുള്ള കടയിൽ നടന്ന സ്ഫോടനത്തിൽ രണ്ടു ഭടന്മാർ കൊല്ലപ്പെട്ടു. കടയുടമയായ സ്ത്രീയ്ക്കു പരുക്കേറ്റു.

ഇന്നലെ രണ്ടുമണിയോടെയായിരുന്നു സ്ഫോടനം. ദിമാപുർ– ഇംഫാൽ ദേശീയപാതയിലുള്ള കൊയ്‌റെംഗി ക്യാംപിന്റെ ഗേറ്റിനു പുറത്തു റോഡ് സുരക്ഷാ ദൗത്യത്തിൽ ഏർപ്പെട്ടിരുന്ന കോൺസ്റ്റബിൾമാരായ സഞ്ജയ് തിർകേ, എൻ.എൻ.മീട്ടീ എന്നിവരാണു കൊല്ലപ്പെട്ടത്. തീവ്രവാദികളാണു കടയ്ക്കുള്ളിൽ ബോംബ് വച്ചതെന്നു കരുതുന്നു.