Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യന്ത്രത്തകരാർ: ഇൻഡിഗോ വിമാനം 3 മണിക്കൂർ വൈകി

Indigo Airlines

ന്യൂഡൽഹി∙ പുറപ്പെടാനൊരുങ്ങിയ വിമാനത്തിന് യന്ത്രത്തകരാർ. ലക്നൗവിൽനിന്നു ന്യൂഡൽഹിയിലേക്കുള്ള ഇൻഡിയോ 6ഇ 685 വിമാനത്തിനാണു ടേക്ക്ഓഫിനു തൊട്ടുമുൻപ് എൻജിൻ തകരാറുണ്ടായത്. രാവിലെ 7.45നു പുറപ്പെടേണ്ട വിമാനം തകരാർ പരിഹരിച്ചശേഷം 11 മണിക്കാണു പുറപ്പെട്ടത്.

മൂന്നേകാൽ മണിക്കൂറോളം യാത്രക്കാർ വിമാനത്തിനുള്ളിൽ കുടുങ്ങി. ഉള്ളിൽ എയർകണ്ടീഷണർ പ്രവർത്തിക്കുന്നില്ലായിരുന്നുവെന്നു യാത്രക്കാർ പരാതിപ്പെട്ടു. നിസ്സാരമായ തകരാറായിരുന്നുവെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.