Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ത്രിപുരയിൽ ഡിജിപിയെ തരംതാഴ്ത്തി

അഗർത്തല∙ ത്രിപുരയിലെ ഡിജിപി കെ.നാഗരാജിനെ ഐജിയായി തരംതാഴ്ത്തി. വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചതിനു സിബിഐ കേസ് എടുത്തിട്ടും നാഗരാജിനു ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയിരുന്നു.

ഇതു ശ്രദ്ധയിൽപ്പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രാലയം, നടപടി തിരുത്താൻ ത്രിപുര സർക്കാരിനോടു നിർദേശിച്ചു. 2005ൽ സിആർപിഎഫിൽ ഡിഐജിയായിരിക്കേ നാഗരാജിനെ സസ്പെൻഡ് ചെയ്തിരുന്നു. 1983 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്.

related stories