Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജസ്റ്റിസ് എ.കെ.ഗോയൽ എൻജിടി അധ്യക്ഷൻ

Justice Adarsh Kumar Goel

ന്യൂഡൽഹി∙ നാഷനൽ ഗ്രീൻ ട്രൈബ്യൂണലിന്റെ ചെയർപഴ്സനായി സുപ്രീംകോടതിയിലെ ജസ്റ്റിസ് ആദർശ് കുമാർ ഗോയലിനെ നിയമിച്ചു. അഞ്ചു വർഷത്തേക്കാണു നിയമനം. ഇന്നാണ് സുപ്രീംകോടതിയിൽ നിന്ന് ജസ്റ്റിസ് ഗോയൽ വിരമിക്കുന്നത്.

ഇന്നലെ അദ്ദേഹത്തിന് യാത്രയയപ്പു നൽകി. സുപ്രീംകോടതിയിലും ഡൽഹി ഹൈക്കോടതിയിലും 22 വർഷത്തോളം പ്രാക്ടീസ് ചെയ്ത ശേഷം 2001ലാണ് അദ്ദേഹം പഞ്ചാബ് ആൻഡ് ഹരിയാനാ ഹൈക്കോടതിയിൽ ജഡ്ജിയായി നിയമിതനായത്. പിന്നീട് ഗുവാഹത്തി ഹൈക്കോടതിയിലേക്കു പോയ അദ്ദേഹം അവിടെ ചീഫ് ജസ്റ്റിസായി.

ഒഡീഷയിലും ചീഫ് ജസ്റ്റിസ് ആയിരുന്നു. 2014 ജൂലൈ എഴിന് സുപ്രീംകോടതിയിൽ ജസ്റ്റിസായി.

related stories