Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജീവ് വധക്കേസ്; ശ്രദ്ധ ഗവർണറുടെ തീരുമാനത്തിലേക്ക്

Rajiv Gandhi

ചെന്നൈ ∙ രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഏഴു പ്രതികളെ വിട്ടയയ്ക്കാൻ തമിഴ്നാട് മന്ത്രിസഭ ശുപാർശ ചെയ്തതോടെ ഗവർണർ നിയമ വിദഗ്ധരുമായി അനൗദ്യോഗിക ആലോചന തുടങ്ങി എന്നു സൂചന. 

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് ഇളവ് നൽകാ‍ൻ ഗവർണർക്ക് അധികാരം നൽകുന്ന ഭരണഘടനയുടെ 161-ാം  വകുപ്പ് പ്രകാരം മോചിപ്പിക്കണമെന്നാണു ശുപാർശ. ഇതിൽ ഗവർണർ മന്ത്രിസഭയുടെ ശുപാർശയനുസരിച്ചാണു പ്രവർത്തിക്കേണ്ടതെന്നും കേന്ദ്രവുമായി കൂടിയാലോചിക്കേണ്ടതില്ലെന്നും നിയമവിദഗ്ധർ പറയുന്നു.