Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുമാരസ്വാമിയുടെ ‘കലാപ ആഹ്വാനം’: പ്രതിഷേധവുമായി ബിജെപി

H.D. Kumaraswamy

ബെംഗളൂരു ∙ സഖ്യസർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ബിജെപിക്കെതിരെ കലാപം നയിക്കാൻ ജനങ്ങളോട് ആവശ്യപ്പെടാനും തനിക്കു കഴിയുമെന്ന മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ പ്രസ്താവനയെച്ചൊല്ലി കർണാടകയിൽ പുതിയ രാഷ്ട്രീയ വിവാദം. പ്രസ്താവനയ്ക്കെതിരെ ഗവർണർക്കും ഡിജിപിക്കും ബിജെപി നേതൃത്വം പരാതി നൽകി. രാജ്യദ്രോഹക്കുറ്റത്തിനു കേസെടുക്കണമെന്നാണ് ആവശ്യം.

 ഭരണഘടനാ പദവിയിലിരിക്കുന്ന മുഖ്യമന്ത്രി ജനങ്ങളെ കലാപത്തിലേക്കു തള്ളിവിടുന്നത് അരാജകത്വമാണെന്നു ബിജെപി നേതാവ് ശോഭ കരന്തലാജെ ആരോപിച്ചു. കുമാരസ്വാമി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു വിവിധയിടങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. 

  അതിനിടെ, കുമാരസ്വാമി വാക്കുകൾ കരുതലോടെ ഉപയോഗിക്കണമെന്നു മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശിച്ചതായി സൂചനയുണ്ട്. കോൺഗ്രസ്-ദൾ എംഎൽഎമാരെ പാട്ടിലാക്കാൻ ബിജെപി ശ്രമം തുടരുന്നുവെന്ന ആരോപണത്തിനിടെ സിദ്ധരാമയ്യയുടെ വസതിയിൽ ഇന്നലെ കോൺഗ്രസ് നേതാക്കൾ യോഗം ചേർന്ന് ഇക്കാര്യം ചർച്ചചെയ്തു.

related stories