Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുപിഎയിലേക്ക് ടിഡിപിക്ക് സ്വാഗതം: കോൺഗ്രസ്

ഹൈദരാബാദ്∙ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുഗു ദേശം പാർട്ടിയെ (ടിഡിപി) കോൺഗ്രസ് നേതാവ് എം. വീരപ്പ മൊയ്‌ലി യുപിഎയിലേക്കു സ്വാഗതം ചെയ്തു. തെലങ്കാനയിൽ കോൺഗ്രസുമായി ചേർന്നു മത്സരിക്കാൻ സീറ്റ് വിഭജന ചർച്ച നടത്തിവരുകയാണ് ടിഡിപി.

തെലങ്കാനയിൽ പ്രതിപക്ഷ കക്ഷികൾ തമ്മിൽ ഉറച്ച സഖ്യത്തിലായതിനാൽ അവിടെ വിജയിക്കാനാവുമെന്നും മൊയ്‌ലി അവകാശപ്പെട്ടു. രാജസ്ഥാൻ, മധ്യപ്രദേശ്, മിസോറം എന്നിവിടങ്ങളിലും കോൺഗ്രസ് ജയിക്കും. ഛത്തീസ്ഗഡും കിട്ടിയാൽ അത്ഭുതപ്പെടാനില്ല.

ബിജെപിയുടെ വളർച്ച ഒരിക്കൽ ഇങ്ങനെ കീഴോട്ടായാൽ പിന്നെ കേന്ദ്രത്തിൽ അവർ അധികാരത്തിൽ വരാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

related stories