Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂൺ ജേ ഇന്നിന് മോദിയുടെ സമ്മാനം ജാക്കറ്റ്; നെഹ്റു കോട്ടിന്റെ പേരുമാറ്റിയെന്നു വിവാദം

modi-jacket

ന്യൂഡൽഹി∙ ദക്ഷിണ കൊറിയ പ്രസിഡന്റ് മൂൺ ജേ ഇന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മാനം, മോദി ധരിക്കുന്നതു പോലെയുള്ള ഓവർകോട്ട്. സമ്മാനത്തിന്റെ കാര്യം മൂൺ തന്നെയാണു ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

ഇന്ത്യ സന്ദർശിച്ചപ്പോൾ മോദിയോട്, ‘ താങ്കൾ ഈ ഉടുപ്പിൽ നല്ല സ്മാർട്ടായിരിക്കുന്നു’ എന്നു മൂൺ പറഞ്ഞിരുന്നു. പിന്നാലെ, മൂണിന്റെ അളവിൽ തയ്പിച്ച കോട്ടുകൾ മോദി അയച്ചു കൊടുത്തു. അതിലൊന്ന് അണിഞ്ഞുകൊണ്ടുള്ള ചിത്രവും മൂൺ ട്വിറ്ററിൽ പങ്കുവച്ചു.

Moon-Tweet

മൂൺ പങ്കുവച്ച ചിത്രങ്ങളിലൊന്നിൽ ‘മോദി ജാക്കറ്റ്’ എന്ന് എഴുതിയിട്ടുണ്ട്. ഇത് ‘മോദി ജാക്കറ്റ്’ അല്ല ഇക്കാലമത്രയും ‘നെഹ്റു ജാക്കറ്റ്’ എന്നാണ് ഇത് അറിയപ്പെട്ടിരുന്നതെന്നു ചൂണ്ടിക്കാട്ടി ഒട്ടേറെ പേർ ട്വിറ്ററിലെത്തി. ‘എന്റെ സുഹൃത്ത് പ്രസിഡന്റ് മൂൺ ഇന്ത്യൻ ജാക്കറ്റിൽ സുമുഖനായിരിക്കുന്നു. ഇന്ത്യയുടെ ഈ സമ്മാനം താങ്കളുടെ ഹൃദയത്തോട് ചേർന്നിരിക്കുമെന്നു കരുതുന്നു’ എന്നു മോദിയും മറുപടി ട്വീറ്റ് ചെയ്തു.