Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിം ജോങ് ഉൻ – മൂൺ ജേ ഇൻ ഉച്ചകോടിക്ക് തുടക്കം

Moon Jae in, Kim Jong Un ആരവങ്ങൾക്കൊപ്പം... ഉത്തര കൊറിയയിൽ സന്ദർശനത്തിനെത്തിയ ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നിനെയും ഭാര്യ കിം ജുങ് സുക്കുവിനെയും പോങ്യാങ്ങിൽ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും ഭാര്യ റി സോൺ ജുവും ചേർന്നു സ്വീകരിച്ചപ്പോൾ. ചിത്രം: എഎഫ്പി

സോൾ ∙ ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നും ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും തമ്മിലുള്ള 3–ാമത് ഉച്ചകോടി ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിൽ ആരംഭിച്ചു. കൊറിയൻ മേഖലയിലെ ആണവ നിരായുധീകരണത്തിന്റെ പ്രായോഗിക നടപടികളെക്കുറിച്ചാണു ചർച്ച. ഉച്ചകോടി 20നു സമാപിക്കും. ഇന്നലെ ഇരുരാഷ്ട്രത്തലവൻമാരും രണ്ടുമണിക്കൂർ ചർച്ച നടത്തി.