Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടുവക്കൊല: കേന്ദ്രത്തിന്റെ അന്വേഷണവും

മുംബൈ∙ പെൺകടുവ അവ്നിയെ വധിച്ച കേസിൽ മഹാരാഷ്ട്ര സർക്കാരിനു പിന്നാലെ, കേന്ദ്ര സർക്കാരും  വിദഗ്ധ അന്വേഷണ കമ്മിഷനെ നിയമിച്ചു. നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ  (എൻടിസിഎ)  കമ്മിറ്റിയാണ് അന്വേഷണം നടത്തുന്നത്.

11 മാസം പ്രായമുള്ള 2 കുഞ്ഞുങ്ങളുടെ അമ്മയായ അവ്നിയെ കഴിഞ്ഞ വെള്ളിയാഴ്ചയാണു വെടിവച്ചുകൊന്നത്. കടുവ 13 പേരെ ആക്രമിച്ചു കൊന്നതായാണ് ആരോപണം. വധത്തിനെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രി മേനക ഗാന്ധി എന്നിവരുൾപ്പെടെ രംഗത്തെത്തിയിരുന്നു