Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധനക്കമ്മി മറികടക്കാൻ റിസർവ് ബാങ്കിന്റെ പണം വേണ്ട: ജയ്റ്റ്ലി

Arun Jaitley

ന്യൂഡൽഹി ∙ സർക്കാരിന് ധനക്കമ്മി മറികടക്കാൻ റിസർവ് ബാങ്കിന്റെയോ മറ്റേതെങ്കിലും സ്ഥാപനത്തിന്റെയോ പണം ആവശ്യമില്ലെന്നു ധനമന്ത്രി അരുൺ ജയ്റ്റ്ലി. എന്നാൽ, റിസർവ് ബാങ്കിന്റെ മൂലധന ഘടന പുനഃക്രമീകരിക്കുന്നതിലൂടെ ലഭിക്കുന്ന പണം സർക്കാരുകൾക്ക് വരും കാലങ്ങളിൽ ദാരിദ്ര്യ നിർമാർജന പദ്ധതികൾക്ക് ഉപയോഗിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.

റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിൽനിന്നുള്ള പണം വാങ്ങി ക്ഷേമ പദ്ധതികൾക്കു വിനിയോഗിക്കാനും ധനക്കമ്മി കുറയ്ക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരോപണമുയർന്നിരുന്നു. ധനക്കമ്മി കുറയ്ക്കുകയല്ല ലക്ഷ്യമെന്നു പറയുമ്പോഴും, റിസർവ് ബാങ്കിന്റെ കരുതൽ ശേഖരം കുറയ്ക്കണമെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുന്നുവെന്നാണ് ധനമന്ത്രിയുടെ പരാമർശം വ്യക്തമാക്കുന്നത്.

സിബിഐയിൽ നടത്തിയത് ശുചീകരണം’ 

ന്യൂഡൽഹി ∙സിബിഐയിലെ പ്രശ്നങ്ങളെപ്പറ്റി പ്രതികരണവുമായി കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി. ഏജൻസിയിൽ ഏറെനാളായി തുടർന്ന പ്രശ്നങ്ങൾ തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ശുചീകരണപ്രവർത്തനമാണ് ഡയറക്ടറെയും സ്പെഷൽ ഡയറക്ടറെയും നിർബന്ധിത അവധിയിൽവിട്ട നടപടിയെന്നായിരുന്നു ന്യായീകരണം. 

അതേസമയം, സിബിഐയിൽ കോഴ ആരോപണം നേരിടുന്നവർക്കുവേണ്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇടപെട്ടുവെന്ന വെളിപ്പെടുത്തലിനെക്കുറിച്ചു ആവർത്തിച്ചുചോദിച്ചിട്ടും മന്ത്രി പ്രതികരിച്ചില്ല.

related stories