Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഞ്ചസാര ഫാക്ടറിയിൽ സ്ഫോടനം: 4 മരണം

ബാഗൽക്കോട്ട് (കർണാടക) ∙ മുൻ മന്ത്രിയും ബിജെപി എംഎൽഎയുമായ മുരുഗേഷ് നിറാനിയുടെ പഞ്ചസാര ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ നാലു മരണം. മൂന്നു പേർക്കു ഗുരുതര പരുക്ക്. സ്ഫോടനത്തിന്റെ ആഘാതത്തിൽ മൂന്നു നില കെട്ടിടം തകർന്നു വീണു. മരണ സംഖ്യ ഉയരാനിടയുണ്ട്.

മധോൾ കുലാലിയിലെ ഫാക്ടറിയുടെ മാലിന്യ സംസ്കരണ പ്ലാന്റിന്റെ സുരക്ഷാ വാൽവിലാണു സ്ഫോടനം. മീഥേൻ വാതകം അടിഞ്ഞു കൂടിയതാകാം കാരണമെന്നു സംശയിക്കുന്നു.