Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വികസനത്തിനു പാര വേണ്ട: പിണറായി

Pinarayi-Yousafali

കൊച്ചി∙ വികസന പദ്ധതികളെ പിന്തുണയ്ക്കുന്നതിനു പകരം പാരവയ്ക്കുന്ന പ്രവണത അനുവദിക്കരുതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഏതു പദ്ധതി വരുമ്പോഴും ഈ പ്രശ്നമുണ്ട്. നാടിനു വികസനം ആവശ്യമാണ്. നാം കുറഞ്ഞ കാലം മാത്രമേ ഇവിടെ ജീവിക്കുന്നുള്ളൂവെങ്കിലും അതിനുള്ളിൽ നാടിനെ കഴിയുംവിധം മികവുറ്റതാക്കി വരുംതലമുറയ്ക്കു കൈമാറാൻ കഴിയണമെന്നു ലുലു ബോൾഗാട്ടി രാജ്യാന്തര കൺവൻഷൻ സെന്ററും ഗ്രാൻഡ് ഹയാത്ത് ഹോട്ടലും ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിക്കു രൂപംകൊടുത്തപ്പോഴുണ്ടായ അകാരണമായ വിവാദങ്ങൾ പകർന്ന വേദന ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി സ്വാഗത പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.  

നമ്മുടെ മനോഭാവത്തിൽ ഇനിയും മാറ്റം വരണം. ഏതു കാര്യത്തിനിറങ്ങിത്തിരിച്ചാലും ഇത്തരം പ്രയാസം അനുഭവപ്പെടാറുണ്ടെന്നു മാത്രമല്ല, ഈ പ്രവണത നിയന്ത്രണമില്ലാതെ തുടരുകയുമാണ്. നല്ല കാര്യങ്ങൾ ഒരു വശത്തു നടക്കുമ്പോൾ മറുവശത്ത് എതിർപ്പ് ഉയരുന്നതു നല്ലതല്ല. നാടിന്റെ വികസന പദ്ധതികളെ പിന്തുണയ്ക്കുന്ന സമീപനം എല്ലാവർക്കുമുണ്ടാകണം – മുഖ്യമന്ത്രി പറഞ്ഞു.

വിഭാഗീയതയ്ക്ക് അതീതമായി വികസനത്തെ കാണണമെന്നും നിക്ഷേപങ്ങൾക്കു കേന്ദ്ര സർക്കാരിന്റെ പിന്തുണ ഉണ്ടാകുമെന്നും ആധ്യക്ഷ്യം വഹിച്ച കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

related stories