Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിറവം പള്ളി: നിയമം നടപ്പാക്കുമെന്നു പ്രതീക്ഷയെന്ന് ഓർത്തഡോക്സ് സഭ

Youhanon-Mar-Dioscoros ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്

കോട്ടയം ∙ പിറവം പള്ളിയുമായി ബന്ധപ്പെട്ട കോടതി വിധിയിൽ ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്. സർക്കാർ നിയമം നടപ്പാക്കുമെന്നുതന്നെയാണ് പ്രതീക്ഷ. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ സഭ പ്രത്യേകിച്ചൊരു നിലപാട് പറയുന്നില്ല. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തിരഞ്ഞെടുപ്പുമായി ബന്ധവുമില്ല. ചെങ്ങന്നൂരിലെ നിലപാട് സഭാംഗങ്ങൾ തീരുമാനിക്കും. പള്ളികളുമായി ബന്ധപ്പെട്ട കോടതി വിധികൾ നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നതിൽ സന്തോഷമുണ്ട്. ഇതുവരെ നീതി ലഭിച്ചു ഇനിയും അതു തുടരുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.