Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീരുമാനം മാറ്റി

പിറവം ∙ സ‍ുപ്രീം കോടതി വിധിയ‍ുടെ അടിസ്‍ഥാനത്തിൽ ഇന്ന് വലിയ പള്ളിയിൽ ആരാധനയ്ക്കായി പ്രവേശിക്ക‍ുമെന്ന തീര‍ുമാനം മാറ്റിയതായി ഓർത്തഡോക്‌സ് സഭ കണ്ടനാട് ഇൗസ്‍റ്റ് ഭദ്രാസന സെക്രട്ടറി ഫാ. ഏബ്രഹാം കാരാമ്മേൽ അറിയിച്ച‍ു. തർക്ക പരിഹാരത്തിനായി എഡിഎമ്മിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ കോടതി വിധി സംബന്ധിച്ച‍ു നിയമോപദേശം തേടണമെന്ന അഭിപ്രായം ഉയർന്നതോടെയാണിത്. പള്ളിയിൽ ഇന്ന‍ു പ‍ുലർച്ചെ ശ്രേഷ്‍ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായ‍ുടെ നേതൃത്വത്തിൽ യാക്കോബായ സഭയുടെ അഖണ്ഡ പ്രാർഥന ആരംഭിക്ക‍ും.