Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

baby-raj പി.ടി.ബേബി രാജ്

പയ്യന്നൂർ ∙ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന ഏഴു വയസ്സുകാരിയായ നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പയ്യന്നൂർ പൊലീസ് സ്റ്റേഷനു സമീപം വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന പി.ടി.ബേബി രാജ്(27) ആണ് അറസ്റ്റിലായത്. 

ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. കേസ് ഒത്തുതീർപ്പാക്കാൻ 50,000രൂപയുടെ ചെക്ക് നൽകുമ്പോൾ പെൺകുട്ടിയുടെ മാതാപിതാക്കളുമായി എന്തെങ്കിലും തരത്തിലുള്ള കരാർ ഉണ്ടാക്കിയിരുന്നില്ലെന്നു പ്രതി പൊലീസിനോടു പറഞ്ഞു. അഭിഭാഷകന്റെ ഓഫിസിലാണ് ഒത്തുതീർപ്പു ചർച്ച നടന്നത്. 

പെൺകുട്ടിയുടെ ബന്ധുക്കളുമായുണ്ടായ സംഘർഷത്തിൽ തലയ്ക്കു മുറിവേറ്റ പ്രതിയെ സംഭവദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ബൈക്കിൽനിന്നു വീണതു മൂലമുണ്ടായ പരുക്കാണെന്നാണു പ്രതി പൊലീസിനോടു പറഞ്ഞത്. പീഡനശ്രമം നടന്ന വിവരം അപ്പോൾ അറിഞ്ഞിരുന്നില്ലെന്നു പൊലീസും പറയുന്നു. 12നു രാവിലെയാണ് സംഭവം പുറത്തറിയുകയും കുട്ടിയുടെ മുത്തശ്ശി പൊലീസിൽ പരാതി നൽകുകയും ചെയ്തത്.