Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാത്വിയയുടെ മണ്ണിൽ ചിതാഭസ്മം നാളെ സംസ്കരിക്കും

തിരുവനന്തപുരം∙ വാഴമുട്ടത്തു കൊല്ലപ്പെട്ട വിദേശവനിതയുടെ ചിതാഭസ്മം നാളെ വൈകിട്ട് ലാത്വിയയുടെ തലസ്ഥാനമായ റിഗയിലെ വീട്ടിൽ സംസ്കരിക്കും. വൈകിട്ട് മൂന്നിന് ഇതോടനുബന്ധിച്ചു നന്തൻകോട് സേക്രഡ് ഹാർട്ട് പള്ളിയിൽ പ്രത്യേക പ്രാർഥന നടത്തും. തിരുവനന്തപുരം അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച്.പെരേര കാർമികത്വം വഹിക്കും. യുവതിയുടെ തിരച്ചിലുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചവർ ദേവാലയത്തിൽ ഒത്തുചേരും. യുവതിയുടെ ആഗ്രഹപ്രകാരം വീട്ടുമുട്ടത്തു നടുന്ന മരത്തൈക്കൊപ്പമാകും ചിതാഭസ്മം സംസ്കരിക്കുക. യുവതിയുടെ സഹോദരി ലാത്വിയയിലേക്കു മടങ്ങും മുൻപ് ചിതാഭസ്മത്തിന്റെ ഒരു ഭാഗം വർക്കലയിൽ നിമജ്ജനം ചെയ്തിരുന്നു.