Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ത്രിപുര മുഖ്യമന്ത്രി നാളെ ശ്രീജിത്തിന്റെ വീട്ടിലെത്തും

Biplab Kumar Deb

വരാപ്പുഴ∙ പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ വീട് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേവ് നാളെ സന്ദർശിക്കും. ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് ത്രിപുര മുഖ്യമന്ത്രി കേരളത്തിലെത്തുന്നത്.

ഇന്നു രാത്രി എട്ടോടെ കൊച്ചിയിലെത്തുന്ന ത്രിപുര മുഖ്യമന്ത്രി നാളെ രാവിലെ എട്ടിനു ശ്രീജിത്തിന്റെ വീട്ടിൽ സന്ദർശനം നടത്തിയശേഷം ചെങ്ങന്നൂരിലേക്കു പോകുമെന്നാണു വിവരം. എന്നാൽ, ഇതു സംബന്ധിച്ചു ലോക്കൽ പൊലീസിന് അറിയിപ്പു ലഭിച്ചിട്ടില്ല.

സന്ദർശനത്തിനു മുന്നോടിയായി ത്രിപുരയിലെ ഐജി ഉൾപ്പെടെ ഉന്നത പൊലീസ് സംഘം ഇന്നലെ വരാപ്പുഴയിലെത്തി ശ്രീജിത്തിന്റെ വീടും പരിസരവും നിരീക്ഷിച്ചു മടങ്ങി. ആലുവ റൂറൽ പൊലീസിൽനിന്നുള്ള സംഘവും കൂട്ടത്തിലുണ്ടായിരുന്നു. പരിശോധനയ്ക്കു വന്ന സംഘം വീട്ടുകാരോടു വിവരമൊന്നും തിരക്കിയതുമില്ല.

related stories