Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കൽ ഉപകരണങ്ങളുടെ വിലയും നിയന്ത്രിക്കും

medical

കോട്ടയം ∙ സ്റ്റെന്റുകളുടെയും മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയാ വസ്തുക്കളുടെയും (നീ ഇംപ്ലാന്റ്സ്) വില നിയന്ത്രിച്ച നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) മെഡിക്കൽ ഉപകരണവില നിയന്ത്രിക്കാനും ഒരുങ്ങുന്നു.

മെഡിക്കൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നവരോടു വില  വിവരങ്ങൾ  സമർപ്പിക്കാൻ അതോറിറ്റി നിർദേശിച്ചു. വാങ്ങുന്ന വില, മൊത്തക്കച്ചവട വില, ഉപഭോക്താവിന്റെ കയ്യിലെത്തുമ്പോഴുള്ള വില എന്നിങ്ങനെ തരംതിരിച്ചു വിവരങ്ങൾ സമർപ്പിക്കാനാണു നിർദേശം.   നാളെയാണു വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി.

ഓരോ കമ്പനിയും ഇറക്കുമതി ചെയ്യുന്ന ഏറ്റവും കൂടിയ വിലയുള്ള 10 ഉൽപന്നങ്ങളുടെയും ഏറ്റവും കുറഞ്ഞ വിലയുള്ള 10 ഉൽപന്നങ്ങളുടെയും വിവരങ്ങളാണ് ഉൾപ്പെടുത്തേണ്ടത്. ഇതിലൂടെ കമ്പനികൾ നേടുന്ന ലാഭക്കണക്ക് അതോറിറ്റിക്കു കണ്ടെത്താനാകും. തുടർന്നു വില നിയന്ത്രണം നടപ്പാക്കും. 

സ്റ്റെന്റുകളുടെ വില 85% വരെയും മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയാ വസ്തുക്കളുടെ വില 69% വരെയും കുറച്ചത് ഇതേ മാതൃകയിലായിരുന്നു.

related stories