Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുചക്ര വാഹനാപകടം: ഒന്നര വർഷത്തിനിടെ മരിച്ചത് 1371 പേർ

bike-riding

തിരുവനന്തപുരം∙ കഴിഞ്ഞ ഒന്നരവർഷത്തിനിടെ ഇരുചക്ര വാഹനാപകടങ്ങളിൽ‌ പൊലിഞ്ഞത് 1371 ജീവൻ. ഏറ്റവും കൂടുതൽ പേർ മരിച്ചതും ഇരുചക്രവാഹന അപകടങ്ങളിൽ തന്നെ. വിവിധ അപകടങ്ങളിലായി ആകെ മരിച്ചത് 4131 പേരാണ്.

സ്വകാര്യ ബസ് അപകടങ്ങളിൽ 430 പേരും കെഎസ്ആർടിസി ബസ് അപകടത്തിൽ 213 പേരും മരിച്ചതായി മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. 

രണ്ടു വർഷത്തിനിടെ വിവിധ നിയമലംഘനങ്ങൾക്കു 46,078 ലൈസൻസുകൾ റദ്ദാക്കി.

വാഹനം, അപകടങ്ങളുടെ എണ്ണം, മരണസംഖ്യ എന്ന ക്രമത്തിൽ:

കെഎസ്ആർടിസി ബസ്– 1468– 213

സ്വകാര്യ ബസുകൾ– 4449– 430

ലോറി– 3293– 491

കാർ, ജീപ്പ്– 15,635– 934

ഓട്ടോറിക്ഷ– 6166– 271

ഇരുചക്ര വാഹനങ്ങൾ–30,827– 1371