Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്കൃത സംഘം സ്വതന്ത്ര സംഘടന: കോടിയേരി

തിരുവനന്തപുരം∙ ഹിന്ദു പുരാണേതിഹാസങ്ങളെ ഉപയോഗിച്ചു നടത്തുന്ന തെറ്റായ നീക്കങ്ങൾ തുറന്നുകാണിക്കാൻ സംസ്‌കൃത പണ്ഡിതരും അധ്യാപകരും രൂപം നൽകിയിട്ടുള്ള സംഘടനയാണു സംസ്‌കൃതസംഘമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതു സിപിഎമ്മിനു കീഴിലുള്ളതല്ല, സ്വതന്ത്ര സംഘടനയാണെന്നും കോടിയേരി പറഞ്ഞു.

രാമായണമാസം എന്ന നിലയിൽ കർക്കടക മാസത്തെ ആർഎസ്എസ് വർഗീയ പ്രചാരണത്തിനും രാഷ്ട്രീയ ആവശ്യത്തിനുമായി ദുർവിനിയോഗം ചെയ്യുന്നുണ്ട്. ഇതു തുറന്നുകാണിക്കാൻ സംസ്കൃതസംഘം നടത്തുന്ന പ്രചാരണ പരിപാടികൾ കർക്കടക മാസത്തിലെ രാമായണ പാരായണമല്ല എന്നാണു മനസ്സിലാക്കുന്നത്‌. ഇത്‌ കർക്കടക മാസത്തിലൊതുങ്ങുന്ന പരിപാടിയുമല്ല. സിപിഎം രാമായണ മാസാചാരണം സംഘടിപ്പിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്നും കോടിയേരി പറഞ്ഞു.

related stories