Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജസ്റ്റിസ് ഹൃഷികേശ് റോയ് ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു

chief-justice-sworn-in രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത ഹൃഷികേശ് റോയിയെ അഭിനന്ദിക്കുന്ന ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ.

തിരുവനന്തപുരം∙ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഹൃഷികേശ് റോയ് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഗവർണർ ജസ്റ്റിസ് പി.സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് ആന്റണി ഡൊമിനിക് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നു ഹൃഷികേശ് റോയി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിതനായിരുന്നു. ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായിരുന്നു. 2022 ജനുവരി 31 വരെ സേവന കാലാവധിയുണ്ട്.

മന്ത്രിമാരായ എ.കെ.ബാലൻ, ഇ.ചന്ദ്രശേഖരൻ, കെ.കെ.ശൈലജ, ജെ.മേഴ്‌സിക്കുട്ടി അമ്മ, മാത്യു ടി.തോമസ്, കടകംപള്ളി സുരേന്ദ്രൻ, എം.എം.മണി, വി.എസ്.സുനിൽകുമാർ, ടി.പി.രാമകൃഷ്ണൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ.ശശീന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.എം.മാണി എംഎൽഎ, ചീഫ് സെക്രട്ടറി ടോം ജോസ്, ഗവർണറുടെ പത്‌നി സരസ്വതി സദാശിവം, മുഖ്യമന്ത്രിയുടെ പത്‌നി കമല, ലോകായുക്ത ജസ്റ്റിസ് പയസ് സി.കുര്യാക്കോസ്, ചീഫ് ജസ്റ്റിസിന്റെ പത്‌നി ചന്ദന സിൻഹ റോയ്, മാതാവ് പ്രഭാബതിറോയ്, ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് കെ.സുരേന്ദ്രമോഹൻ, ജസ്റ്റിസ് പി.ആർ.രാമചന്ദ്ര മേനോൻ, ജസ്റ്റിസ് സി.കെ.അബ്ദുൽ റഹിം, ജസ്റ്റിസ് സി.ടി.രവികുമാർ, ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.ഡി.രാജൻ, ഗുവാഹത്തി ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എ.കെ.ഗോസ്വാമി, ജസ്റ്റിസ് മനോജിത്ത് ഭുയാൻ, ജസ്റ്റിസ് സുമൻ ശ്യാം, ത്രിപുര ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്.തലാപത്ര, മണിപ്പൂർ ഹൈക്കോടതിയിലെ ജസ്റ്റിസ് എൻ.കോടീശ്വർ സിങ്, പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിൻഹ തുടങ്ങിയവർ സംബന്ധിച്ചു.

related stories