Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒറ്റപ്പെട്ടു കിടക്കുകയാണെങ്കിൽ മൊബൈൽ ഫോൺ ആയുധം!

mobile phone smart phone

തിരുവനന്തപുരം ∙ പലയിടത്തും വെള്ളം പൊങ്ങിയതു മൂലം വഴികളോ അടയാളങ്ങളോ ദൃശ്യമല്ല. വീടുകളിൽ ഒറ്റപ്പെട്ടുകിടക്കുന്നവരിലേക്ക് രക്ഷാസംഘത്തിന് എത്താനുള്ള ഏക മാർഗം നിങ്ങളുടെ ജിപിഎസ് ലൊക്കേഷനാണ്.

എങ്ങനെ?
1) ഫോണിൽ സേനയുടെ നമ്പർ സേവ് ചെയ്ത ശേഷം, വാട്സാപ്പിൽ സേനയുടെ നമ്പർ തുറക്കുക. പേപ്പർ ക്ലിപ് ചിഹ്നം (ആൻഡ്രോയിഡ്), പ്ലസ് ചിഹ്നം (ഐഒഎസ്) അമർത്തുക
2) അതിൽ ലൊക്കേഷൻ എന്ന ടാബിൽ അമർത്തുക. ജിപിഎസ് സംവിധാനം ഓൺ ആക്കാനുള്ള അനുവാദം നൽകുക
3) തുറന്നുവരുന്ന മാപ്പിൽ ഷെയർ ലൈവ് ലൊക്കേഷൻ തിരഞ്ഞെടുത്ത് 'സെൻഡ്' ചെയ്യാം. സേനയ്ക്ക് നിങ്ങളുടെ സ്ഥലം ഏതെന്നും ലഭ്യമാകും.

വാട്സാപ് നമ്പറുകൾ
പത്തനംതിട്ട– 8078808915
എറണാകുളം– 7902200400
ഇടുക്കി– 9383463036
കൊല്ലം– 9447677800
ആലപ്പുഴ– 9495003640
കോട്ടയം– 9446562236

ബാറ്ററി: ഇവ ശ്രദ്ധിക്കാം
∙ തിരക്കുള്ള സമയമായതിനാൽ കോളുകൾ കണക്റ്റ് ആകാൻ സാധ്യത കുറവ്, പകരം മെസേജിങ് സേവനം പരമാവധി ഉപയോഗപ്പെടുത്താം
∙ ഫോൺ ഓഫായാലും നിങ്ങളുടെ ലൊക്കേഷൻ അയച്ചിട്ടുണ്ടെങ്കിൽ രക്ഷാസേനയ്ക്ക് നിങ്ങളുടെ അടുത്തെത്താം
∙ രാത്രി സമയങ്ങളിൽ പ്രകാശത്തിനായി മൊബൈൽ ഫ്ലാഷ് ലൈറ്റുകൾ ഉപയോഗിക്കുന്നത് കുറയ്ക്കുക
∙ ഒരു സംഘത്തിൽ ഒരു ഫോണിലെങ്കിലും ആവശ്യത്തിനു ചാർജ് ഉണ്ടെന്ന് ഉറപ്പാക്കുക
∙ കുറച്ച് ചാർജ് മാത്രം എടുക്കുന്ന പവർ സേവിങ് മോഡ് ഓൺ ആക്കുക
∙ ആവശ്യം കഴിഞ്ഞാലുടൻ ജിപിഎസ്/ലൊക്കേഷൻ സേവനം ഡിസേബിൾ ചെയ്യുക
∙ ഫോണിലെ വൈബ്രേഷൻ ഓഫ് ചെയ്ത് ചാർജ് ലാഭിക്കാം
∙ അത്യാവശ്യമുള്ളപ്പോൾ മാത്രം ഇന്റർനെറ്റ് ഉപയോഗിക്കുക
∙ ഒരു സമയം ഒരു സംഘത്തിൽ ഒരു ഫോൺ മാത്രം ഉപയോഗിക്കുക
∙ സ്ക്രീനിലെ വെളിച്ചം (ബ്രൈറ്റ്നെസ്) പരമാവധി കുറയ്ക്കുക
∙ ബാറ്ററി ചാർജ് കൂടുതലെടുക്കുന്ന ആപ്പുകൾ നീക്കം ചെയ്യാം
∙ സമൂഹമാധ്യമങ്ങൾ ആവശ്യങ്ങൾക്കു മാത്രം ഉപയോഗിക്കുക
∙ അത്യാവശ്യമുള്ള നമ്പറുകൾ ഒരു പേപ്പറിലും കുറിച്ചു വയ്ക്കുക, ഫോൺ ഏതു സമയവും ഓഫ് ആകാം
∙ പവർ ബാങ്കുകളുണ്ടെങ്കിൽ അത്യാവശ്യം വസ്തുക്കൾക്കൊപ്പം കരുതുക

കേരള റെസ്ക്യു വെബ്സൈറ്റ്
അടിയന്തര സഹായം ആവശ്യമെങ്കിൽ www.keralarescue.in എന്ന സർക്കാർ വെബ്സൈറ്റിലും നിങ്ങളുടെ ആവശ്യം രേഖപ്പെടുത്താം. നിലവിൽ പ്രളയബാധിത സ്ഥലങ്ങളിൽനിന്ന് സഹായം അഭ്യർഥിച്ചാൽ നിങ്ങളുടെ ജിപിഎസ് ലൊക്കേഷൻ തനിയെ സ്വീകരിക്കാനുള്ള സംവിധാനമുണ്ട്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അവരുടെ ഉറ്റവരുടെ ലൊക്കേഷൻ ഷെയർ ചെയ്യാനുള്ള സൗകര്യവും ഇന്നു മുതൽ ലഭ്യമാകും.

ഹാഷ്ടാഗുകൾ ശ്രദ്ധിക്കാം
∙ദുരിതവുമായി ബന്ധപ്പെട്ട് അടിയന്തര സഹായത്തിനായി ട്വിറ്ററിലും ഫെയ്സ്ബുക്കിലും നിങ്ങൾ പോസ്റ്റ് ചെയ്യുന്ന വിവരങ്ങൾക്കൊപ്പം #KeralaRains #KeralaFloods എന്നീ ഹാഷ്ടാഗുകൾ നൽകാം. അധികൃതർ, മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽ നിങ്ങളുടെ പോസ്റ്റുകൾ എത്തും
∙ പ്രളയവുമായി ബന്ധപ്പെട്ട് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ഗതാഗതനിയന്ത്രണം, വഴിതിരിച്ചുവിടൽ എന്നിവ തത്സമയം അറിയുന്നതിനായി ട്വിറ്ററിൽ #KeralaTrafficUpdates എന്ന ഹാഷ്ടാഗ് തിരയാം.

related stories