Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കറന്റ് വന്നു തുടങ്ങുന്നു; അരലക്ഷം വൈദ്യുതി കണക്‌ഷനുകൾ കൂടി പുനഃസ്ഥാപിക്കാൻ ബാക്കി

electricity

തിരുവനന്തപുരം∙പ്രളയത്തിൽ നാശത്തിലായ വൈദ്യുതി ലൈനുകൾ വീണ്ടും സ്ഥാപിക്കുന്ന നടപടി അവസാന ഘട്ടത്തിൽ. ഇനി 55,725 ഉപയോക്താക്കളുടെ കണക്‌ഷനുകളാണു നൽകാനുള്ളത്.

ഇന്നലെ 39,590 പേർക്കു കണക്‌ഷൻ നൽകി. ആലപ്പുഴ– 37,682, ഇരിങ്ങാലക്കുട– 5950, പത്തനംതിട്ട– 4554 , ഹരിപ്പാട്– 3605 എന്നീ ഇലക്ട്രിക്കൽ സർക്കിളുകളിലാണ് കൂടുതൽ കണക്‌ഷൻ നൽകാനുള്ളത്. 

കഴിഞ്ഞ അഞ്ച് ദിവസമായി കേരളത്തിലെ ജോലികളിൽ സഹായിച്ചിരുന്ന ആന്ധ്രയിൽ നിന്നുള്ള 120 ജീവനക്കാർ ഇന്നലെ മടങ്ങി. കൊല്ലം ജില്ലയിൽനിന്ന് 75 പേരും തിരുവനന്തപുരത്തുനിന്ന് 60 പേരും കണ്ണൂരിൽനിന്ന് 40 പേരും കോഴിക്കോട്ടുനിന്ന് 30 പേരും പ്രളയപ്രദേശങ്ങളിൽ അവിടത്തെ ജീവനക്കാർക്കൊപ്പം ജോലികളിലാണ്.

related stories