Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതാശ്വാസത്തിനിടെ ഹർത്താൽ അനുചിതം: ഹൈക്കോടതി

high-court

കൊച്ചി ∙ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെയുള്ള ഹർത്താൽ നടത്തിപ്പ് അനുചിതമെന്നു ഹൈക്കോടതിയുടെ പരാമർശം. ഹർത്താൽ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിക്കുമോ എന്നും കോടതി ചോദിച്ചു. ‌‌പ്രളയവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ, ഇന്നലെ രാവിലെ റോഡരികിലെ കടകൾ അടഞ്ഞുകിടന്നതും വാഹനത്തിരക്ക് ഇല്ലാതിരുന്നതും പങ്കുവച്ചുകൊണ്ടാണു ചീഫ് ജസ്റ്റിസ് ഈ വിഷയത്തിലേക്കു കടന്നത്. സർക്കാർ ഓഫിസുകളുടെ പ്രവർത്തനത്തെയും കെഎസ്ആർടിസി സർവീസുകളെയും ഹർത്താൽ ബാധിച്ച കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ കോടതി ആശങ്ക മറച്ചുവച്ചില്ല.