ഒരു മാസത്തെ ശമ്പളം തരില്ലെന്നു പറയാൻ ചമ്മലുണ്ടാകുമെന്ന് മന്ത്രി ഐസക്

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകാൻ സന്നദ്ധമല്ലെന്നു പറയാൻ ജീവനക്കാർക്കു ചമ്മലുണ്ടാകുമെന്നു മന്ത്രി ടി.എം.തോമസ് ഐസക്. ഒരു മാസത്തെ ശമ്പളം നൽകുന്നതിനെതിരായ പ്രതിപക്ഷ സർവീസ് സംഘടനകളുടെ പ്രതിഷേധത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം. ചമ്മലിന്റെ പേരിൽ സമരവും പ്രതിഷേധവും വേണോ എന്നു സംഘടനകൾ ആലോചിക്കണം. സമരം ചെയ്യുന്നവർ അടിസ്ഥാനശമ്പളം മാത്രം കിട്ടിയ 2002ലെ കാര്യം മറക്കരുതെന്നും ഐസക് ഓർമിപ്പിച്ചു.